Deshabhimani

ആനുകൂല്യത്തിൽ വർധന

print edition എംഎൽഎമാർക്ക്‌ 98,000 രൂപ മന്ത്രിമാർക്ക്‌ 1,33,000

niyamasabha
വെബ് ഡെസ്ക്

Published on Oct 30, 2026, 01:56 AM | 1 min read

തിരുവനന്തപുരം: മന്ത്രിമാരുടെയും എംഎൽഎമാരുടെ ശമ്പളവും അലവൻസുകളും വർധിപ്പിക്കുന്ന ബില്ല്‌ നിയമസഭ പാസാക്കി. വർഷം 6.91 കോടിയുടെ അധിക സാമ്പത്തിക ബാധ്യതയാണ്‌ ഇതുവഴി ഉണ്ടാവുക. മന്ത്രിമാരുടെ ആനുകൂല്യം നിലവിലെ 99,000 രൂപയിൽ നിന്ന് 1.33 ലക്ഷം രൂപയായി വർധിക്കും.


എംഎൽഎമാരുടേത് 69,000 രൂപയിൽനിന്ന് 98,000 രൂപയാകും. 2018 ലാണ് ഏറ്റവും ഒടുവിൽ ആനുകൂല്യങ്ങൾ വർധിപ്പിച്ചത്. എംഎൽഎമാർക്ക് വിമാനയാത്ര അലവൻസ് 50,000 രൂപയിൽനിന്ന് 75,000 രൂപയായി വർധിപ്പിച്ചു. വിമാനയാത്ര ആശ്രയിക്കാത്തവർക്ക് ഈ തുക ട്രെയിൻ കൂപ്പണായോ ഇന്ധന കൂപ്പണായോ നൽകും. എംഎൽഎമാർക്ക് ഒരു സ്റ്റാഫ് അംഗത്തെകൂടി അനുവദിക്കുന്ന കാര്യം സ്പീക്കർ ശ്രദ്ധയിൽപ്പെടുത്തി.


ഇക്കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിമാർക്ക്‌ അടിസ്ഥാനശമ്പളം 2,000 രൂപയിൽനിന്ന്‌ 3,000 ആക്കി. മണ്ഡല അലവൻസ് 40,000 ത്തിൽനിന്ന്‌ 45,000 ആക്കി. എംഎൽഎമാർക്ക്‌ മണ്ഡല അലവൻസ് 25,000 രൂപയിൽനിന്ന്‌ 35,000 ആക്കി. മുൻ സാമാജികരുടെ പരമാവധി പെൻഷൻ സീലിങ് നിലവിലെ 50,000 രൂപയിൽനിന്ന് 60,000 ആയി വർധിപ്പിച്ചു.യാത്രാ കൂപ്പൺ നിലവിലുള്ള 75,000 ഒരു ലക്ഷം രൂപയായി ഉയരും.

പ്രായമനുസരിച്ചുള്ള അധിക പെൻഷൻ ആനുകൂല്യം 70 വയസ്സ് പൂർത്തിയാകുമ്പോൾ 4,000 ആകും. 80 വയസ്സ് പൂർത്തിയാകുമ്പോൾ 5,000 രൂപയാക്കിയും വർധിപ്പിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home