ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ രണ്ടാം ശ്രാദ്ധപെരുന്നാൾ ഇന്നും നാളെയും

പുത്തൻകുരിശ്
യാക്കോബായ സഭ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ രണ്ടാം ശ്രാദ്ധപെരുന്നാൾ വെള്ളി, ശനി ദിവസങ്ങളിൽ ആഘോഷിക്കും. വെള്ളി രാവിലെ ഏഴിന് ഏലിയാസ് മോർ അത്താനാസിയോസ് മെത്രാപോലീത്തയുടെ കാർമികത്വത്തിൽ കുർബാന നടക്കും.
വൈകിട്ട് ആറിന് വിവിധ കേന്ദ്രങ്ങളിൽനിന്ന് എത്തിച്ചേരുന്ന തീർഥാടകരെ കാതോലിക്ക ബാവായുടേയും മെത്രാപോലീത്തമാരുടേയും സഭാ ഭാരവാഹികളുടേയും നേതൃത്വത്തിൽ സ്വീകരിക്കും. 6.15ന് ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കോസ് ഡിജിറ്റൽ മ്യൂസിയത്തിന്റെ കൂദാശയും സമർപ്പണവും നിർവഹിക്കും. 6.30ന് കാതോലിക്ക ബാവായുടെ നേതൃത്വത്തിൽ സന്ധ്യാ പ്രാർത്ഥന നടക്കും.
പ്രധാന പെരുന്നാൾ ദിനമായ ശനിയാഴ്ച രാവിലെ 8.30ന് കാതോലിക്ക മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ കാർമികത്വത്തിൽ കുർബാന നടക്കും. അനുസ്മരണ പ്രസംഗം, നേർച്ചസദ്യ, കൊടിയിറക്കം എന്നിവയോടെ പെരുന്നാൾ സമാപിക്കും.









0 comments