Deshabhimani

മൂവാറ്റുപുഴ നഗരസഭയ്ക്കുമുന്നിൽ പ്രതിപക്ഷം സമരം തുടങ്ങി

The opposition has started a protest.

മൂവാറ്റുപുഴ നഗരസഭയ്ക്കുമുന്നിൽ പ്രതിപക്ഷ കൗൺസിലർമാർ നടത്തിയ പ്രതിഷേധ സമരം

വെബ് ഡെസ്ക്

Published on Oct 30, 2026, 03:27 AM | 1 min read

മൂവാറ്റുപുഴ


യുഡിഎഫ് ഭരിക്കുന്ന മൂവാറ്റുപുഴ നഗരസഭയിൽ പ്രതിപക്ഷ അംഗങ്ങളുടെ വാർഡുകളിലേക്ക് ഫണ്ട് അനുവദിക്കാത്തതിലും ചെയർപേഴ്സന്റെ നേതൃത്വത്തിൽ കൗൺസിലർമാരെ മർദിച്ചതിലും പ്രതിഷേധം ശക്തമാകുന്നു. നഗരസഭ ഓഫീസിനുമുന്നിൽ പ്രതിപക്ഷ കൗൺസിലർമാരുടെ നേതൃത്വത്തിൽ സമരം തുടങ്ങി.


31നുമുമ്പ് ഡിപിസിക്ക് സമർപ്പിക്കേണ്ട പദ്ധതിക്കായി ധനകാര്യ കമീഷൻ അനുവദിച്ച തുക യുഡിഎഫ് കൗൺസിലർമാരുടെ വാർഡുകളിൽ നൽകാൻ തീരുമാനിച്ചതിൽ കഴിഞ്ഞദിവസം പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. സമരംചെയ്ത കൗൺസിലർമാരെ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണിയുടെ നേതൃത്വത്തിൽ യുഡിഎഫ് കൗൺസിലർമാർ മർദിച്ചു. ഇതിനിടെ പ്രതിപക്ഷ കൗൺസിലർമാരെ കള്ളക്കേസിൽ കുടുക്കാനും ശ്രമിക്കുന്നു. സമരം ചെയ്യുന്ന കൗൺസിലർമാരെ അടിച്ചൊതുക്കാനുള്ള നീക്കം അവസാനിപ്പിച്ചില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന്‌ നേതാക്കൾ പറഞ്ഞു.


സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ എം ആർ പ്രഭാകരൻ, എം എ സഹീർ, മുനിസിപ്പൽ നോർത്ത് ലോക്കൽ സെക്രട്ടറി അനിൽകുമാർ, സിപിഐ മുനിസിപ്പൽ ലോക്കൽ സെക്രട്ടറി കെ പി അലിക്കുഞ്ഞ്, കൗൺസിലർമാരായ എം എച്ച് മജീദ്, എൻ എം കിഷോർ, ജി മനോജ്, കെ എസ് ജയകൃഷ്ണൻനായർ തുടങ്ങിയവർ സംസാരിച്ചു. കൗൺസിലർമാരായ ടി എ സജി, റബിൻസ് ടി അലിയാർ, ജയ സുകു, അമ്പിളി ബിജു, രജനി സജീവ്, രാജശ്രീ രാജു എന്നിവരും സമരത്തിൽ പങ്കെടുത്തു. സമരം വരുംദിവസങ്ങളിലും തുടരും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home