Deshabhimani

ആലങ്ങാട് ജമാ-അത്ത് പബ്ലിക് സ്‌കൂൾ ചാന്പ്യൻമാർ

Alangad Jama-ath Public School

പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂൾ സംഘടിപ്പിച്ച പ്രവീൺ ജോർജ് മെമ്മോറിയൽ ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ ചാമ്പ്യന്മാരായ ആലങ്ങാട് ജമാ-അത്ത് പബ്ലിക് സ്‌കൂളിന് പി ആർ അനില, കെ എസ് ഉല്ലാസ്, 
സുരേഷ് എം വേലായുധൻ, വി പി പ്രതീത എന്നിവർ ചേർന്ന് ട്രോഫി സമ്മാനിക്കുന്നു

വെബ് ഡെസ്ക്

Published on Oct 30, 2026, 03:32 AM | 1 min read

പൂത്തോട്ട


പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂൾ സംഘടിപ്പിച്ച പ്രവീൺ ജോർജ് മെമ്മോറിയൽ ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ ആലങ്ങാട് ജമാ-അത്ത് പബ്ലിക് സ്‌കൂൾ ചാമ്പ്യന്മാരായി.


ഗാർഡിയൻ ഏഞ്ചൽസ് പബ്ലിക് സ്കൂൾ രണ്ടാംസ്‌ഥാനം നേടി. ഗാർഡിയൻ ഏഞ്ചൽ സ്കൂളിലെ ആൽവിൻ ഷൈജു ടോപ്പ് സ്കോററും ആലങ്ങാട് ജമാ-അത്തിലെ അദ്‌നാൻ സക്കറിയ മികച്ച ഗോൾകീപ്പറും മുഹമ്മദ് സൽമാൻ ടൂർണമെന്റിലെ മികച്ച കളിക്കാരനുമായി.


പി ആർ അനില, കെ എസ് ഉല്ലാസ്, സുരേഷ് എം വേലായുധൻ, വി പി പ്രതീത എന്നിവർ ചേർന്ന് വിജയികൾക്ക് സമ്മാനങ്ങൾ നൽകി. അന്തർദേശീയ നീന്തൽ താരം കെ എൻ ബൈജു ഉദ്ഘാടനം ചെയ്തു. പി ആർ അനില അധ്യക്ഷയായി. പ്രവീൺ ജോർജിന്റെ അച്ഛൻ ജോർജ്, സഹോദരി ഡോ. നിയ ജോർജ് എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home