Deshabhimani

കുസാറ്റ് അനിശ്ചിതകാല സമരം 23–-ാംദിവസത്തിലേക്ക്

cusat

നേതാക്കളുടെ സസ്പെൻഷനെതിരെ കുസാറ്റിൽ നടക്കുന്ന 22–-ാം ദിവസത്തെ സമരം കെഎസ്ടിഎ സംസ്ഥാന എക്സി. അംഗം ഏലിയാസ് മാത്യു 
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 30, 2026, 03:40 AM | 1 min read

കളമശേരി


നാല് മുതിർന്ന സംഘടനാ നേതാക്കളുടെ സസ്പെൻഷനെതിരെ കുസാറ്റിൽ ആരംഭിച്ച അനിശ്ചിതകാല സമരം 22 ദിവസം പിന്നിട്ടു. ഇതുസംബന്ധിച്ച് ഹൈക്കോടതിയിൽ നിലനിൽക്കുന്ന കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിവച്ചു.


22–-ാംദിവസത്തെ സമരം കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഏലിയാസ് മാത്യം ഉദ്ഘാടനം ചെയ്തു. കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ്‌ എ ജെ മെറിമോൾ അധ്യക്ഷയായി. കെഎസ്ടിഎ ജില്ലാ ജോയിന്റ്‌ സെക്രട്ടറി പി എ നിഷാന്ത് ബാബു, സി രജിത, മഞ്ജു തങ്കപ്പൻ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home