Deshabhimani

കർഷകസംഘം മലയോര ജാഥ നാളെ മുതൽ

S
avatar
സ്വന്തം ലേഖകൻ

Published on Oct 30, 2026, 02:22 AM | 1 min read

കോഴിക്കോട്‌

ജനവാസകേന്ദ്രങ്ങളും തോട്ടങ്ങളും ഒഴിവാക്കി ഇഎസ്‌എ കാടിനുള്ളിൽ മാത്രമായി പ്രഖ്യാപിക്കുക എന്ന മുദ്രാവാക്യമുയർത്തി കേരള കർഷകസംഘം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ മലയോര ജാഥ സംഘടിപ്പിക്കുന്നു. 31, നവംബർ 1, 2 തീയതികളിലാണ്‌ ജാഥ.

31 ന് വൈകിട്ട്‌ നാലിന്‌ കുമ്പളച്ചോലയിൽ ഓൾ ഇന്ത്യ കിസാൻ സഭ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ബാബു പറശേരി ക്യാപ്റ്റനും ജില്ലാ ജോ. സെക്രട്ടറി ലിന്റോ ജോസഫ് വൈസ് ക്യാപ്റ്റനുമാണ്. ജില്ലാ വൈസ്‌ പ്രസിഡന്റ്‌ കെ പി ചന്ദ്രി പൈലറ്റും ട്രഷറർ കെ ഷിജു മാനേജരുമാണ്. കുമ്പളച്ചോലയിൽനിന്നാരംഭിച്ച് ജാഥ രണ്ടിന്‌ പുല്ലൂരാംപാറയിൽ സമാപിക്കും.

പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരിൽ ജനങ്ങളെ വിരുദ്ധശക്തികളായി കാണരുത്‌. പരിസ്ഥിതി സംരക്ഷണവും ജനങ്ങളുടെ ജീവനോപാധിയും ഒരുപോലെ സംരക്ഷിക്കുന്ന ശാസ്ത്രീയവും ജനപങ്കാളിത്തപരവുമായ അന്തിമ പരിഹാരത്തിലേക്കാണ്‌ കേന്ദ്രസർക്കാർ എത്തേണ്ടത്. വിഭജനത്തിനുശേഷമുള്ള 98 വില്ലേജുകളിലെ സംരക്ഷിത വനഭൂമിയുടെ മാത്രം വിസ്തീർണമായ 8590.69 ചതുരശ്ര കിലോമീറ്റിറൽ നിജപ്പെടുത്തി സംസ്ഥാനം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിച്ച ഇഎസ്എ നിർദേശം മാറ്റങ്ങളില്ലാതെ അംഗീകരിപ്പിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടാണ്‌ മലയോര ജാഥ സംഘടിപ്പിക്കുന്നത്‌.

ജില്ലയിൽ ഇഎസ്‌എയിൽ ഉൾപ്പെട്ട ചക്കിട്ടപ്പാറ, ചെമ്പനോട, കട്ടിപ്പാറ, കെടവൂർ, കോടഞ്ചേരി, നെല്ലിപ്പൊയിൽ, പുതുപ്പാടി, തിരുവമ്പാടി, കാവിലുംപാറ, തിനൂർ ഈ വില്ലേജുകളിൽ ഉൾപ്പെടുന്ന മേഖലകളിലാണ്‌ ജാഥ പര്യടനം നടത്തുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home