തളരാത്ത കുതിപ്പ്

കോഴിക്കോട്
അസുഖം തളർത്തിയ നാളുകൾ അവൻ മറന്ന് പുതിയ ഉൗർജത്തോടെ അവൻ കുതിച്ചു. ഒടുവിൽ ആദ്യമായി സംസ്ഥാന കായിക മേളയിൽ സ്വർണത്തിൽ മുത്തമിട്ട് മടക്കം. സീനിയർ വിഭാഗം ലോങ് ജമ്പിൽ എറണാകുളം മൂക്കന്നൂർ ജിഎച്ച്‌എസ്‌എസിലെ പ്ലസ് ടു വിദ്യാർഥി അലൻ ബൈജുവിനാണ് സ്വർണം. 2024ൽ നാലാം സ്ഥാനത്ത് എത്തിയായിരുന്നു തുടക്കം.
കഴിഞ്ഞ തവണ മെഡൽ ഉറപ്പിച്ച് മത്സരിക്കാനൊരുങ്ങിയെങ്കിലും അപന്റിക്‌സ് കാരണം കളത്തിലിറങ്ങരുതെന്നായിരുന്നു ഡോക്‌ടറുടെ നിർദേശം. അതോടെ എല്ലാ സ്വപ്‌നവും അവസാനിച്ചതാണ്. ചികിത്സകൾക്ക് ശേഷം വീണ്ടും ഇത്തവണ കളത്തിലിറങ്ങുമ്പോൾ മെഡൽ എന്നതായിരുന്നു ലക്ഷ്യം. സ്വർണം തന്നെ നേടി അവൻ ആ യാത്ര പൂർത്തിയാക്കി. മൂക്കന്നുർ പന്തപ്ലാക്ക എസ് ബൈജു– ഷൈനി ദമ്പതികളുടെ മകനാണ്. മൂക്കന്നൂർ എസ്‌എച്ച്‌ഒഎച്ച്‌എസ് അക്കാദമിയിലാണ് പരിശീലനം. ശ്യാം ശിവൻ, ബ്രൈറ്റ് കെ ദേവസ്യ എന്നിവരുടെ കീഴിലാണ് പരിശീലനം.









0 comments