നായത്തോട് ജി സ്മാരക സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം

നായത്തോട് ജി സ്മാരക ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിച്ച ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി എ പി ജിബി പത്രം കൈമാറി ഉദ്ഘാടനം ചെയ്യുന്നു
അങ്കമാലി
ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി നായത്തോട് ജി സ്മാരക ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. വേങ്ങൂർ സഹകരണ സംഘം ഭരണസമിതി അംഗം എ പി ജിബി പത്രം കൈമാറി ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് എ ആർ ബിനുരാജ് അധ്യക്ഷനായി. നഗരസഭ പ്രതിപക്ഷനേതാവ് ടി വൈ ഏല്യാസ്, സ്കൂൾ പ്രിൻസിപ്പൽ എസ് സുനിൽകുമാർ, എച്ച്എസ് പ്രധാനാധ്യാപിക എസ് സന്ധ്യാദേവി, സ്‌കൂൾ വൈസ് ചെയർപേഴ്സൺ എ എസ് ലക്ഷ്മിപ്രിയ, ജിജോ ഗർവാസീസ് എന്നിവർ സംസാരിച്ചു. വേങ്ങൂർ സഹകരണ സംഘമാണ് പത്രം സ്പോൺസർ ചെയ്തത്.
അങ്കമാലി ഹോളി ഫാമിലി ഹൈസ്‌കൂളിൽ ആരംഭിച്ച ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി പത്രം കൈമാറി ടെംകോസ് പ്രസിഡന്റ് എം ജഗദേഷ് ഉദ്ഘാടനം ചെയ്യുന്നു
അങ്കമാലി ഹോളി ഫാമിലി ഹൈസ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം
അങ്കമാലി
അങ്കമാലി ഹോളി ഫാമിലി ഹൈസ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി തുടങ്ങി. ടെൽക് ജീവനക്കാരുടെ സഹകരണ പ്രസ്ഥാനമായ ടെംകോസ് പ്രസിഡന്റ് എം ജഗദേഷ് കുട്ടികൾക്ക് പത്രം കൈമാറി ഉദ്ഘാടനം ചെയ്‌തു. പ്രധാനാധ്യാപിക സിസ്റ്റർ മെറിൻ ജോർജ് അധ്യക്ഷയായി. വർഗീസ് പുതുശേരി, കെ കെ അംബുജാക്ഷൻ, ഒ പി റിജേഷ്, കെ കെ രഞ്ജിത്, അധ്യാപിക ജിസ്മ ബേബി എന്നിവർ സംസാരിച്ചു. ടെംകോസ് ആണ് പത്രം സ്പോൺസർ ചെയ്തത്.









0 comments