ഗ്യാനേഷ് കുമാർ രാജിവയ്‌ക്കണം
യുവതയുടെ താക്കീത്

കോഴിക്കോട് കടപ്പുറത്ത് മൂന്നാംനാളിലെ ജന്തർമന്തർ പ്രക്ഷോഭം ഡോ. ഫസൽ ഗഫൂർ ഉദ്ഘാടനം ചെയ്യുന്നു

സ്വന്തം ലേഖകൻ
Published on Oct 30, 2026, 02:04 AM | 1 min read
കോഴിക്കോട്
ജനാധിപത്യം സംരക്ഷിക്കാൻ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന മുദ്രാവാക്യമുയർത്തി ‘ജന്തർ മന്തർ കോഴിക്കോട് ബീച്ചീ’ൽ മൂന്നാംനാളിലും ഉയർന്നത് പ്രതിരോധത്തിന്റെ പടപ്പാട്ടുകൾ. ജന്തർ മന്തർ പ്രക്ഷോഭ സമിതി സംഘടിപ്പിച്ച പരിപാടി ഡോ. ഫസൽ ഗഫൂർ പാട്ടുപാടി ഉദ്‌ഘാടനം ചെയ്‌തു. യുവതയുടെ പോരാട്ടവീര്യത്തിന് ഉൗർജമേകാൻ നിരവധി പേർ കോർപറേഷൻ ഓഫീസിന് മുന്നിലെ ബീച്ചിലെത്തി. പാട്ടും പറച്ചിലും നാടൻപാട്ടും വിപ്ലവഗാനങ്ങളും വിവിധ കലാരൂപങ്ങളും അവതരിപ്പിച്ചു. എം സി ബിനീഷ് കുമാർ, സുരേഷ് കുതിരവട്ടം, കാസിം വടകര, റസാഖ് അരീക്കോട് എന്നിവരും പാട്ടുപാടി. അമൃത പ്രദീപ് അധ്യക്ഷയായി.
ഭരണഘടനയും ജനാധിപത്യമൂല്യങ്ങളും തച്ചുടയ്ക്കാൻ ശ്രമിക്കുന്ന സംഘപരിവാർ അജൻഡക്കെതിരെയുള്ള യുവതയുടെ താക്കീതായി. തെരഞ്ഞെടുപ്പുകൾ അട്ടിമറിച്ച് ജനാധിപത്യ പ്രക്രിയയെ നോക്കുകുത്തിയാക്കിയ മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്‌ക്കുംവരെ പോരാട്ടത്തിന് മുഴുവൻ ജനവിഭാഗങ്ങളും കൈകോർക്കണമെന്നും യുവത ആവശ്യപ്പെട്ടു. പി മോഹനൻ, കെ ടി കുഞ്ഞിക്കണ്ണൻ, പി നിഖിൽ, ഇ പ്രേംകുമാർ, കെ അരുൺ എന്നിവർ സംസാരിച്ചു.









0 comments