Deshabhimani

കള്ളനോട്ട് സാമഗ്രികൾ പിടിച്ച കേസ്

സിബിയോണിന്റെ കസ്‌റ്റഡി അപേക്ഷ ഇന്ന്‌ കോടതിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 30, 2026, 01:54 AM | 1 min read

​കൊല്ലം ​

കൊല്ലം വാടിയിൽ നിന്ന് കള്ള നോട്ട് അച്ചടിക്കുന്ന സാമഗ്രികളും തിമിംഗില ഛർദിയും കണ്ടെത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി സിബിയോണിനെ ക്രൈം ബ്രാഞ്ച് എസ്ഐടി സംഘം വെള്ളിയാഴ്ച കസ്റ്റഡിയിൽ വാങ്ങും. വ്യാഴാഴ്ച ഒന്നാം ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതിയിൽ ഇതിനുള്ള അപേക്ഷ നൽകി. അപേക്ഷ വെള്ളിയാഴ്‌ച പരിഗണിക്കും. സിബിയോൺ ഹൈക്കോടതിയിൽ നൽകിയിരിക്കുന്ന ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർക്കും. കൂടുതൽ ചോദ്യം ചെയ്യാനുള്ളതിനാൽ ജാമ്യം നൽകരുതെന്ന് ഹൈക്കോടതിയെ അറിയിക്കും. അതേസമയം സിബിയോണിനെ തട്ടിക്കൊണ്ടുപോയ കേസിൽ പള്ളിത്തോട്ടം പൊലീസിന്റെ പിടിയിലായ ആദർശ് ബാബുവിനെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഒപ്പമുണ്ടായിരുന്നവരുടെ പേരുകൾ ഉൾപ്പെടെ ശേഖരിച്ചിട്ടുണ്ട്.​ ​യൂത്ത്
കോൺഗ്രസ്‌ നേതാവും കുടുങ്ങും ​ സിബിയോണിനെ തട്ടിക്കൊണ്ടുപോയ കേസിൽ യൂത്ത് കോൺഗ്രസ്‌ നേതാവ് അജ്മൽ നവാസിന്റെ പങ്ക് സംബന്ധിച്ച് വ്യക്തമായ തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചു. അജ്മൽ, ആദർശ്, സിബിയോൺ എന്നിവരുടെ ഫോൺ കോളുകൾ അന്വേഷകസംഘം ശേഖരിച്ചു. ഇവരുടെ അക്കൗണ്ട് ഡീറ്റെയിൽസ് ഉൾപ്പെടെ വിശദമായി പരിശോധിച്ചുവരികയാണ്. സിബിയോണിനെ തട്ടിക്കൊണ്ടുപോയ സംഘം ഇയാളെ ഉപദ്രവിക്കുകയോ ആഭരണങ്ങൾ ഉൾപ്പെടെ ഒന്നും എടുക്കുകയോ ചെയ്തിട്ടില്ല. തട്ടിക്കൊണ്ടു പോകലിന്റെ കാരണത്തെ കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുന്നത്. കള്ളപ്പണ ഇടപാടിന്റെ സാധ്യത ഉൾപ്പെടെ പരിശോധിക്കുകയാണ്. സംഭവത്തിൽ യൂത്ത് കോൺഗ്രസ്‌ നേതാവിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home