Deshabhimani

print edition ലക്ഷ്യ സെമിയിൽ

Lakshya Sen

Photo: BWF

വെബ് ഡെസ്ക്

Published on Nov 21, 2026, 01:30 AM | 1 min read

ഹോങ്കോങ്‌: ബാഡ്‌മിന്റൺ കോർട്ടിൽ ലക്ഷ്യാ സെന്നിന്റെ ജൈത്രയാത്ര തുടരുന്നു. ഹോങ്കോങ്‌ ഓപ്പണിൽ സെമിയിലെത്തി. പുരുഷ സിംഗിൾസിൽ സിംഗപ്പുരിന്റെ ലോ കീൻ യെവിനെ 21-–17, 10-–21, 21-–13ന്‌ തോൽപ്പിച്ചാണ്‌ മുന്നേറ്റം. തുടർച്ചയായ പതിമൂന്നാം ജയമാണ്‌ ഇരുപത്തഞ്ചുകാരന്റേത്‌. പുരുഷ ഡബിൾസിൽ സാത്വിക്‌ സായിരാജ്‌ രങ്കിറെഡ്ഡി–ചിരാഗ്‌ ഷെട്ടി സഖ്യവും സെമിയിലെത്തി. ചൈനയുടെ ഹു കെ യുവാൻ–ലുൻ ഷിയാങ്‌ യി കൂട്ടുകെട്ടിനെ തോൽപ്പിച്ചു (21-–12, 13-–21, 21-–16).



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home