Deshabhimani

print edition മന്ത്രിമാരെയും ട്രാപ്പിലാക്കി

Congress Ministers
avatar
റഷീദ്‌ ആനപ്പുറം

Published on Nov 21, 2026, 02:13 AM | 1 min read

തിരുവനന്തപുരം: സിപിഐ എം നേതാക്കൾക്ക്‌ പുറമെ കോൺഗ്രസ്‌ മന്ത്രിമാരുടെയും നേതാക്കളുടെയും ഫോണും പൊലീസ്‌ ചോർത്തുന്നു. മുഖ്യമന്ത്രി വി ഡി സതീശനെതിരെ മന്ത്രിസഭയിലും പാർടിയിലും പോര്‌ രൂക്ഷമായതോടെയാണ്‌ പൊലീസ്‌ ഇന്റലിജൻസ്‌ വിഭാഗത്തെ ഉപയോഗിച്ച്‌ കോൾ റെക്കോർഡ്‌ ചെയ്യുന്നത്‌. സ്റ്റേറ്റ്‌ ഇന്റലിജൻസിന്റെ സുപ്രധാന സ്ഥാനത്തുള്ള എസ്‌പിക്കാണ്‌ ചുമതല. സംഭാഷണത്തിന്റെ ഓഡിയോയും അതിന്റെ ടെക്‌സ്റ്റും ഡെയ്‌ലി റിപ്പോർട്ടായി മുഖ്യമന്ത്രിയുടെ അടുപ്പക്കാർക്ക്‌ കൈമാറുന്നുവെന്നാണ്‌ വിവരം. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും പട്ടികയിലുണ്ടെന്നാണ്‌ വിവരം.


സിപിഐ എം നേതാക്കളുടെയും സർക്കാർ വിമർശകരായ ചിലരുടെയും ചില മാധ്യമ പ്രവർത്തകരുടെയും ഫോൺ ചോർത്തുന്നതായി ദേശാഭിമാനി റിപ്പോർട്ട്‌ ചെയ്‌തിരുന്നു. ഇതിനുപിന്നാലെയാണ്‌ വി ഡി സതീശൻ വിരുദ്ധ പക്ഷത്തുള്ള മന്ത്രിമാരും കെപിസിസി ഭാരവാഹികളുമടക്കം നൂറോളം പേരുടെ ഫോൺ ചോർത്തുന്ന വിവരം പുറത്തുവന്നത്‌.


മുഖ്യമന്ത്രിക്കെതിരെ പുതിയ ചേരി രൂപപ്പെടുകയാണ്‌. മന്ത്രിസഭാ യോഗത്തിൽ പോലും കെപിസിസി പ്രസിഡന്റടക്കമുള്ളവർ മുഖ്യമന്ത്രിക്കെതിരെ ശക്തമായി രംഗത്തുവന്നു. യുഡിഎഫ്‌ കൺവീനറും മുഖ്യമന്ത്രിയെ തുറന്നെതിർത്തു. എ ഗ്രൂപ്പ്‌ വീണ്ടും ശക്തിപ്പെടുത്താനും ശ്രമമുണ്ട്‌. ഇ‍ൗ പശ്‌ചാത്തലത്തിലാണ്‌ ഫോൺ ചോർത്തൽ.


രാജ്യസുരക്ഷയുടെ ഭാഗമായി തീവ്രവാദികളുടെ ഫോൺ പൊലീസ്‌ ചോർത്താറുണ്ട്‌. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെയാണിത്‌. കേന്ദ്ര ഇന്റലിജൻസ്‌ ബ്യൂറോ, റോ, എൻഐഎ തുടങ്ങിയവ ഉപയോഗിക്കുന്ന ‘കാൾ റെക്കോർഡർ’ ഉപകരണമാണ്‌ കേരള പൊലീസും ഉപയോഗിക്കുന്നത്‌. കേന്ദ്ര ഫണ്ടുപയോഗിച്ചാണ്‌ ഇവ വാങ്ങിയത്‌. കേരളത്തിൽ സ്റ്റേറ്റ്‌ ഇന്റലിജൻസിനാണ്‌ ചുമതല. ഇ‍ൗ സംവിധാനമാണ്‌ ദുരുപയോഗം ചെയ്യുന്നത്‌.


സർക്കാരിനെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റിടുന്നവരെ നിരീക്ഷിക്കാനുള്ള സംവിധാനവും ഇന്റലിജൻസ്‌ ആസ്ഥാനത്തുണ്ട്‌. ഇത്തരം പോസ്റ്റുകൾ നീക്കം ചെയ്യാൻ മെറ്റയെ പൊലീസ്‌ സമീപിക്കുന്നത്‌ ഇവരുടെകൂടി റിപ്പോർട്ടിന്റെ ഭാഗമായാണ്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home