Deshabhimani

മുഖ്യമന്ത്രിയുടെ ഓഫീസിൽ ഫയൽ കുരുങ്ങി

നെഹ്റുട്രോഫി സമ്മാനത്തുകയില്ല

ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) സീസൺ അവസാനിക്കാറായിട്ടും യോഗ്യതാ മത്സരമായ നെഹ്റു ട്രോഫിയിലെ വിജയികൾക്കുള്ള സമ്മാനത്തുക വിതരണം ചെയ്യാതെ സർക്കാർ. സമ്മാനത്തുകയും സഹായധനവും അനുവദിക്കാനുള്ള ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് പാസാകാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് നെഹ്റു ട്രോഫി അധികൃതർ വ്യക്തമാക്കുന്നത്.
വെബ് ഡെസ്ക്

Published on Nov 21, 2026, 02:09 AM | 1 min read

ആലപ്പുഴ

ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) സീസൺ അവസാനിക്കാറായിട്ടും യോഗ്യതാ മത്സരമായ നെഹ്റു ട്രോഫിയിലെ വിജയികൾക്കുള്ള സമ്മാനത്തുക വിതരണം ചെയ്യാതെ സർക്കാർ. സമ്മാനത്തുകയും സഹായധനവും അനുവദിക്കാനുള്ള ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് പാസാകാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് നെഹ്റു ട്രോഫി അധികൃതർ വ്യക്തമാക്കുന്നത്. ആഗസ്ത്‌ 22നായിരുന്നു നെഹ്റുട്രോഫി. രണ്ടുകോടി രൂപയാണ് സർക്കാർ സഹായധനമായി നൽകാനുള്ളത്. ഇതിൽ 75 ലക്ഷം രൂപ സമ്മാനത്തുകയ്ക്ക് മാത്രമായി വേണം. ടൂറിസം വകുപ്പ് ഫണ്ട് കൈമാറാനുള്ള നടപടി പൂർത്തിയാക്കിയെങ്കിലും ഫയൽ ധനവകുപ്പിലും തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലും അനുമതി കാത്തുകിടക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ഫയൽ പാസാകാത്തതിനാൽ പണം ആർഡി ഓഫീസ് അക്കൗണ്ടിലെത്തിയിട്ടില്ല. ആർഡി ഓഫീസിൽനിന്നാണ് ക്ലബ്ബുകൾക്കുള്ള സമ്മാനത്തുക വിതരണം ചെയ്യേണ്ടത്. സമ്മാനത്തുക ലഭിച്ചോയെന്നറിയാൻ ദിവസവും ക്ലബ്ബ് ഭാരവാഹികൾ വിളിക്കുന്നുണ്ട്. പണമെത്താത്തതിനാൽ മറുപടി നൽകാനാകാതെ ജീവനക്കാരും നിസഹായരാണ്. ചുണ്ടൻവള്ളങ്ങളടക്കം 71 കളിവള്ളങ്ങളാണ് ഇത്തവണ മത്സരിച്ചത്. വള്ളങ്ങൾക്കുള്ള ബോണസ് തുക വിതരണത്തിലും സർക്കാർ കാലതാമസം വരുത്തിയിരുന്നു. പ്രതിഷേധം ശക്തമായതോടെ നെഹ്റു ട്രോഫി സൊസൈറ്റിയുടെ തനത് ഫണ്ടിൽനിന്നാണ്‌ ബോണസ് വിതരണം ചെയ്തത്. ഈ വർഷം മുതലാണ് നെഹ്റു ട്രോഫി വള്ളംകളിയുടെ സമ്മാനത്തുക സർക്കാർ വർധിപ്പിച്ചത്. ചുണ്ടൻവള്ളങ്ങളിൽ ഒന്നാം സ്ഥാനക്കാർക്ക് 25 ലക്ഷം, രണ്ടാം സ്ഥാനക്കാർക്ക് 20 ലക്ഷം, മൂന്നാം സ്ഥാനക്കാർക്ക് 15 ലക്ഷം, നാലാം സ്ഥാനക്കാർക്ക് 10 ലക്ഷം രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക പ്രഖ്യാപിച്ചത്. ഇക്കുറി വിഐപി ടിക്കറ്റുകൾ വ്യാപകമായി കരിഞ്ചന്തയിൽ വിറ്റതും വിവാദമായിരുന്നു. ടിക്കറ്റ് വിൽപ്പനയുടെ യഥാർഥ കണക്ക് പുറത്തുവിട്ടിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Congress Ministers

01

print edition മന്ത്രിമാരെയും ട്രാപ്പിലാക്കി
Kalikkalam

05

print edition ട്രാക്ക് മാറ്റി സ്വർണം കൊയ്ത് ദിവ്യ; പരിക്കിനെ തോൽപ്പിച്ച് ദ്വിദേശ്
deshabhimani section

Recommended

Deshabhimani
Home