Deshabhimani

സിഐടിയു ജാഥയ്‌ക്ക്‌ ആവേശത്തുടക്കം

cityu jaatha

പാർലമെന്റ്‌ മാർച്ചിന്റെ പ്രചരണാർഥം പര്യടനം നടത്തുന്ന ജില്ലാ ജാഥ ക്യാപ്റ്റൻ അഡ്വ. റെജി സഖറിയക്ക് 
 സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്ജൻ പതാക കൈമാറി ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 21, 2026, 02:11 AM | 1 min read

പാലാ തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡിസംബർ ഒന്ന്‌ മുതൽ ഡൽഹിയിൽ നടക്കുന്ന ഒക്യുപെ ഡൽഹി മാർച്ച്‌ –പാർലമെന്റ്‌ പ്രക്ഷോഭത്തിന്റെ പ്രചാരണാർഥം സിഐടിയു നേതൃത്വത്തിൽ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രചാരണ ജാഥ പര്യടനം ആരംഭിച്ചു. രാമപുരത്ത്‌ നിന്നാരംഭിച്ച ജാഥ, ക്യാപ്‌റ്റൻ അഡ്വ. റെജി സഖറിയയ്‌ക്ക്‌ പതാക കൈമാറി സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്ജൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ലാലിച്ചൻ ജോർജ്‌ അധ്യക്ഷനായി. ജാഥാംഗങ്ങളായ ജോയി ജോർജ്, ഡി സേതുലക്ഷ്‌മി, കെ ജെ അനിൽകുമാർ, ഷാർളി മാത്യു, ഇ എസ്‌ സാബു, കുര്യാക്കോസ്‌ ജോസഫ്‌, ജില്ലാ കമ്മിറ്റിയംഗങ്ങളായ ടി ആർ വേണുഗോപാൽ, ജോയി കുഴിപ്പാല, അഡ്വ. ജോഷി ജേക്കബ്‌ എന്നിവർ പങ്കെടുത്തു. ശനി രാവിലെ കടനാട്ടിൽനിന്ന്‌ പര്യടനം ആരംഭിക്കുന്ന ജാഥ 9.30ന് ഭരണങ്ങാനം, 10 തലപ്പുലം, 11 പൂഞ്ഞാർസ‍ൗത്ത്‌, 12 തിടനാട്‌, 2.30 പാറത്തോട്‌, മൂന്നിന്‌ എലിക്കുളം, നാല്‌ കറുകച്ചാൽ, 4.30 പായിപ്പാട്‌, അഞ്ചിന്‌ വാകത്താനം, 5.30 പരുത്തുംപാറ എന്നിവിടങ്ങളിലെ സ്വീകരണത്തിന്‌ ശേഷം ആറിന്‌ കുറിച്ചിയിൽ സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home