ഡൽഹി സമരത്തിന് ഐക്യദാർഢ്യം
വിളംബരജാഥയും വിശദീകരണ യോഗവും

ഡൽഹി സമരത്തിന്റെ ഭാഗമായി സെസ് വർക്കേഴ്സ് അസോസിയേഷൻ സിഐടിയു നേതൃത്വത്തിൽ സെസ്സിനുള്ളിൽ നടന്ന വിളംബരജാഥയും വിശദീകരണ യോഗവും
കാക്കനാട്
ഡൽഹി സമരത്തിന്റെ ഭാഗമായി സെസ് വർക്കേഴ്സ് അസോസിയേഷൻ സിഐടിയുവിന്റെ നേതൃത്വത്തിൽ സെസ്സിനുള്ളിൽ വിളംബരജാഥയും വിശദീകരണ യോഗവും സംഘടിപ്പിച്ചു. സമരത്തിൽ പങ്കെടുത്തവർക്ക് സ്വീകരണവും നൽകി.
വിശദീകരണ യോഗം യൂണിയൻ ജനറൽ സെക്രട്ടറി സി ബിജുമോൻ ഉദ്ഘാടനം ചെയ്തു. കെ എ നജീബ്, എം എം നാസർ, സി ആർ പ്രദീപ് കുമാർ, ടി പി ശ്രീകുമാർ, കെ ജി ഷാജു, പി എ സുരേഷ് കുമാർ, കെ എ അഭിലാഷ്, കെ ജി വിനീത എന്നിവർ സംസാരിച്ചു.








0 comments