print edition ലക്ഷ്യ സെമിയിൽ

Photo: Reuters
ടോക്യോ: ജപ്പാൻ മാസ്‌റ്റേഴ്‌സ് ബാഡ്‌മിന്റണിൽ ലക്ഷ്യ സെൻ സെമിയിൽ. നാട്ടുകാരനായ യുഷി താനകയെ തോൽപ്പിച്ചാണ് പുരുഷ സിംഗിൾസിൽ ഇന്ത്യൻ താരത്തിന്റെ മുന്നേറ്റം. സ്‌കോർ: 21–16, 21–15. നാൽപ്പത് മിനിറ്റ് കൊണ്ട് ലക്ഷ്യ കളി നേടി. മറ്റൊരു ക്വാർട്ടറിൽ കിഡംബി ശ്രീകാന്ത് ജപ്പാന്റെ കൊകി വറ്റാനബിയോട് 22–24, 15–21 എന്ന സ്‌കോറിന് തോറ്റ് പുറത്തായി.








0 comments