ബാലരാമപുരം ഉപജില്ലാ കലോത്സവം സമാപിച്ചു

ബാലരാമപുരം ഉപജില്ലാ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായ വെങ്ങാനൂർ വിപിഎസ് മലങ്കര എച്ച്എസ്എസ് ടീം
കോവളം
ബാലരാമപുരം ഉപജില്ലാ കലോത്സവം സമാപിച്ചു. വെങ്ങാനൂർ വിപിഎസ് മലങ്കര എച്ച്എസ്എസ് ഓവറോൾ ചാമ്പ്യന്മാരായി. എച്ച്എസ്എസ് ഫോർ ഗേൾസ് വെങ്ങാനൂരാണ് രണ്ടാം സ്ഥാനത്ത്. അറബിക് കലോത്സവത്തിൽ ഗവ. എച്ച്എസ്എസ് ബാലരാമപുരവും സംസ്കൃത കലോത്സവത്തിൽ ന്യൂ എച്ച്എസ്എസ് നെല്ലിമൂടും ചാമ്പ്യന്മാരായി. സമാപന സമ്മേളനം എം വിൻസെന്റ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ എച്ച് സുധീർഖാൻ അധ്യക്ഷനായി. നടി അശ്വതി ചന്ദ് കിഷോർ മുഖ്യാതിഥിയായി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബിനു, ജില്ലാ പഞ്ചായത്ത് അംഗം ആഗ്നസ് റാണി, അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം യു എസ് അരുൺ, സ്‌കൂൾ മാനേജർ ദീപ്തി ഗിരീഷ്, ജനറൽ കൺവീനർ ഡി ബി പ്രേമജ്കുമാർ, ജോയിന്റ് കൺവീനർ ബി വി രഞ്ജിത്കുമാർ, റിസപ്ഷൻ കമ്മിറ്റി കൺവീനർ ഷാലിൻ നോക്സ്, പബ്ലിസിറ്റി കൺവീനർ അനീഷ് എന്നിവർ സംസാരിച്ചു.







0 comments