Deshabhimani

കെഎസ്ഇബി ഓഫീസുകളിലേക്ക്‌ 
ഡിവൈഎഫ്ഐ മാർച്ച്‌

ഡിവൈഎഫ്ഐ നേമം കെഎസ്ഇബി ഓഫീസിലേക്ക്‌ നടത്തിയ മാർച്ച് ജില്ലാ പ്രസിഡന്റ്‌  വി എസ് ശ്യാമ ഉദ്ഘാടനം ചെയ്യുന്നു

ഡിവൈഎഫ്ഐ നേമം കെഎസ്ഇബി ഓഫീസിലേക്ക്‌ നടത്തിയ മാർച്ച് ജില്ലാ പ്രസിഡന്റ്‌ വി എസ് ശ്യാമ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 14, 2026, 04:59 AM | 2 min read

തിരുവനന്തപുരം

യുഡിഎഫ് സർക്കാരിന്റെ ജിഎൻഎ കരാറിലെ അഴിമതി അന്വേഷിക്കുക, പവർഗ്രൂപ്പിനെതിരെ ജുഡീഷ്യൽ അന്വേഷണം നടത്തുക എന്നീയാവശ്യങ്ങളുന്നയിച്ച്‌ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ കെഎസ്ഇബി ഓഫീസുകളിലേക്ക്‌ മാർച്ചും ധർണയും നടത്തി. നേമം കെഎസ്ഇബി ഓഫീസിലേക്ക്‌ നടത്തിയ മാർച്ച് ജില്ലാ പ്രസിഡന്റ്‌ വി എസ് ശ്യാമയും വഞ്ചിയൂരിൽ സെക്രട്ടറി എൽ എസ് ലിജുവും ഉദ്ഘാടനം ചെയ്തു. വഞ്ചിയൂർ വഞ്ചിയൂരിൽ ബ്ലോക്ക് പ്രസിഡന്റ് വി ദിനീത് അധ്യക്ഷനായി. സെക്രട്ടറി എം നിധീഷ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് ട്രഷറർ എ എൽ നിരഞ്ജൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗം ഷാനവാസ് തുടങ്ങിയവർ സംസാരിച്ചു. നേമം നേമം ബ്ലോക്ക് കമ്മിറ്റി നേമം കെഎസ്ഇബി ഓഫീസിലേക്ക്‌ നടത്തിയ മാർച്ചിൽ ബ്ലോക്ക് പ്രസിഡന്റ്‌ ആനന്ദ് ഷിനു അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം എം യു മനുക്കുട്ടൻ, ബ്ലോക്ക് സെക്രട്ടറി എസ് ആർ ശ്രീജിത്ത്, പി എസ് കിരൺ എന്നിവർ സംസാരിച്ചു. പാറശാല ഡിവൈഎഫ്ഐ പാറശാല ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച കെഎസ്ഇബി ഓഫീസ് മാർച്ച്‌ ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എസ് സുജിത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് യു വിഷ്ണു അധ്യക്ഷനായി. അഖിൽ കൃഷ്ണൻ, എ ആർ രാഹുൽ, സൂര്യ എസ് പ്രേം, എസ് എസ് അഖിൽ, രാഹുൽ പാറശാല, സി എസ് അരുൺ, സുധീഷ് കാരോട്, സൽമാൻ തുടങ്ങിയവർ സംസാരിച്ചു. വിളപ്പിൽ ഡിവൈഎഫ്ഐ വിളപ്പിൽ ബ്ലോക്ക്‌ കമ്മിറ്റി മലയിൻകീഴ് കെഎസ്‌ഇബി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ആർ ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ ട്രഷറർ സിജിൻ രാജ് അധ്യക്ഷനായി. ബ്ലോക്ക്‌ സെക്രട്ടറി കെ എൽ ലിജു, വിപിൻ ജോൺ, അനൂപ് കൃഷ്ണൻ, അജിത്, ജെ ആർ രജിത്, എബി വൈഷ്ണവ്, റിനോ സ്റ്റീഫൻ, എസ്‌ ആർ നിരഞ്ജൻ എന്നിവർ സംസാരിച്ചു. വെള്ളറട ഡിവൈഎഫ്ഐ വെള്ളറട ബ്ലോക്ക് കുന്നത്തുകാൽ കെഎസ്ഇബി കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം നടന്നു. സിപിഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ് ജിനു കുമാർ ഉദ്ഘാടനം ചെയ്തു. അനന്തു അധ്യക്ഷനായി. ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി പശുവെണ്ണറ ശ്രീജു, ജില്ലാ കമ്മിറ്റി അംഗം അനഘ ഷാജി, വിജയ് ലൗലി തുടങ്ങിയവർ സംസാരിച്ചു. കോവളം ഡിവൈഎഫ്ഐ കെഎസ്ഇബി ഓഫീസ് മാർച്ച് സംഘടിപ്പിച്ചു. കോവളം ബ്ലോക്ക് കമ്മിറ്റി ഉച്ചക്കട കെഎസ്ഇബി ഓഫീസിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന കമ്മിറ്റി അംഗം ശിജിത് ശിവസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ കബീർഖാൻ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി അജിത് കോട്ടുകാൽ, പയറ്റുവിള മേഖലാ സെക്രട്ടറി വി എസ് ഉണ്ണി എന്നിവർ സംസാരിച്ചു. പേരൂർക്കട ജിഎൻഎ കരാർ യുഡിഎഫ് സർക്കാരിന്റ അഴിമതിക്കരാറാണെന്ന് പ്രഖ്യാപിച്ച് പവർഗ്രൂപ്പിനെതിരെ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പേരൂർക്കട ബ്ലോക്ക് കമ്മിറ്റി വഴയില കെഎസ്ഇബി ഓഫീസിലേക്ക് മാർച്ച്‌ നടത്തി. ജില്ലാ ട്രഷറർ എസ് എസ് നിതിൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ്‌ എ നിഖിൽ അധ്യക്ഷനായി. സെക്രട്ടറി അഡ്വ. ആർ അമൽ, ജില്ലാ കമ്മിറ്റി അംഗം എ വി പ്രിയങ്ക, ആർ എസ് ജിതിൻ, കെ ജി ആരോമൽ, വി ജി വിനീത് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home