Deshabhimani

ഒക്കുപൈ ഡൽഹി സമരം: 
200 ചുമട്ടുതൊഴിലാളികൾ പങ്കെടുക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 14, 2026, 04:54 AM | 1 min read

തിരുവനന്തപുരം

സിഐടിയു നേതൃത്വത്തിൽ ഡിസംബർ ഒന്നുമുതൽ തൊഴിലാളികൾ നടത്തുന്ന ‘ഒക്കുപൈ ഡൽഹി’ സമരത്തിൽ ജില്ലയിൽനിന്ന്് ഹെഡ്‌ലോഡ് ആൻഡ്‌ ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു)വിന്റെ 200 തൊഴിലാളികൾ പങ്കെടുക്കും. യൂണിയൻ ജില്ലാ കമ്മിറ്റി യോഗമാണ്‌ തീരുമാനമെടുത്തത്‌. ജില്ലയിൽനിന്ന്‌ ആകെ 1000 തൊഴിലാളികൾ ഡൽഹി മാർച്ചിൽ പങ്കെടുക്കും. തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, പൊതുമേഖല സ്ഥാപനങ്ങൾ സംരക്ഷിക്കുക, മിനിമം വേതനം പ്രതിമാസം 42,000 രൂപയായി നിശ്ചയിക്കുക, എസ്ഐആർ റദ്ദാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചാണ്‌ മാർച്ച്‌. പ്രസിഡന്റ് സി ജയൻ ബാബു അധ്യക്ഷനായി. യൂണിയൻ ജനറൽ സെക്രട്ടറി എൻ സുന്ദരംപിള്ള, പി എസ് ഹരികുമാർ, എൻ വിജയകുമാർ, വി കേശവൻകുട്ടി, കെ രാജേന്ദ്രൻ, ജെ വേലപ്പൻ, സുരേഷ് ബാബു, പി രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു. 20, 21 തീയതികളിൽ സിഐടിയു സെക്രട്ടറി ആർ രാമുവിന്റെ നേതൃത്വത്തിലുള്ള ആറ്റിങ്ങൽ മണ്ഡലം ജാഥയ്ക്കും പ്രസിഡന്റ് കെ എസ് സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള തിരുവനന്തപുരം മണ്ഡലം ജാഥയ്ക്കും വരവേൽപ്പ് നൽകാനും തീരുമാനിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home