ഇന്ത്യൻ ഫെെനൽ

കൊണേരു ഹമ്പി

Sports Desk
Published on Jul 25, 2025, 12:00 AM | 1 min read
ബതുമി (ജോർജിയ)
വനിതാ ചെസ് ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ താരങ്ങൾ മുഖാമുഖം. ശനിയാഴ്‌ച കൊണേരു ഹമ്പി ദിവ്യ ദേശ്‌മുഖിനെ നേരിടും. ഇന്ത്യൻ ചെസ് ചരിത്രത്തിലെ അപൂർവനേട്ടമാണ്. ഇരുവരും അടുത്ത വർഷം ലോക ചാമ്പ്യനെ നേരിടാനുള്ള കാൻഡിഡേറ്റ്‌സ് ടൂർണമെന്റിന് അർഹത നേടി.
ഇന്ത്യൻ ഗ്രാൻഡ്‌മാസ്‌റ്ററായ കൊണേരു ഹമ്പി ഒന്നാം സീഡ് ചൈനയുടെ ടിങ്‌ജി ലിയെ സെമിയിൽ കീഴടക്കി. ആദ്യ രണ്ട് കളിയും സമനിലയിൽ പിരിഞ്ഞതിനാൽ ടൈബ്രേക്കിലാണ് വിജയിയെ നിശ്‌ചയിച്ചത്. ടൈബ്രേക്കിൽ റാപ്പിഡ് മത്സരത്തിൽ ഇരുവരും തുല്യനിലയിലായി. തുടർന്ന് അതിവേഗ മത്സരമായ ബ്ലിറ്റ്‌സിൽ രണ്ട് കളിയും ജയിച്ചാണ് ആന്ധ്രയിൽനിന്നുള്ള മുപ്പത്തെട്ടുകാരി മുന്നേറിയത്. 2023ൽ ഡി ഹരിക ക്വാർട്ടറിലെത്തിയതായിരുന്നു ഇതിനുമുമ്പ് ലോകകപ്പിലെ വലിയനേട്ടം.









0 comments