ഒരേയൊരു ഹമ്പി

ബതുമി
കൊണേരു ഹമ്പി പതിനഞ്ചാം വയസ്സിൽ ഗ്രാൻഡ് മാസ്‌റ്ററാകുമ്പോൾ ദിവ്യ ദേശ്‌മുഖ് ജനിച്ചിരുന്നില്ല. 2002ലാണ് ഹമ്പി ഗ്രാൻഡ് മാസ്‌റ്ററാകുന്നത്. ദിവ്യ ജനിച്ചത് 2005 ഡിസംബർ ഒമ്പതിന്. 38 വയസ്സുള്ള ഹമ്പിയുടെ പ്രായത്തിന്റെ നേർപകുതിയാണ് ദിവ്യയ്‌ക്കുള്ളത്. 107 കളിക്കാർ അണിനിരന്ന ലോകകപ്പിൽ ചെെനയുടെ ടാൻ സോങ് യി മൂന്നാംസ്ഥാനം നേടി. ആദ്യ മൂന്ന് സ്ഥാനക്കാർ അടുത്ത വർഷം കാൻഡിഡേറ്റ്സ് ടൂർണമെന്റ് കളിക്കും.
ഹമ്പിയുടെ ചെസ്‌ജീവിതം തിരിച്ചുവരവിന്റെയും പോരാട്ടവീര്യത്തിന്റേതുമാണ്. ‘അഹാന’ എന്ന പെൺകുഞ്ഞിന് ജന്മംനൽകാനും വളർത്താനും രണ്ടുവർഷത്തെ ഇടവേളയെടുത്തശേഷമാണ് കളത്തിൽ വീണ്ടും സജീവമാകുന്നതും 2019ലും 2024ലും ലോക റാപ്പിഡ് കിരീടം നേടുന്നതും. 1987ൽ ആന്ധ്രയിലെ ഗുഡിവാഡയിലാണ് ജനനം. അച്ഛൻ കൊണേരു അശോകായിരുന്നു ഗുരു. പുരുഷമേധാവിത്വമുള്ള ഇന്ത്യൻ ചെസ് രംഗത്ത് അരികുവൽക്കരിക്കപ്പെടുന്ന വനിതാ ചെസിന് ഉയിർപ്പും ഊർജവും നൽകുന്നതാണ് ഹമ്പിയുടെ ചെസ് ജീവിതം.









0 comments