Deshabhimani

print edition രാജ്‌മോഹൻ ഇന്ത്യൻ 
പരിശീലകൻ; 'മികച്ച താരങ്ങളെ വാർത്തെടുക്കുക ലക്ഷ്യം'

Coach Raj Mohan

രാജ്‌മോഹൻ

വെബ് ഡെസ്ക്

Published on Nov 17, 2026, 01:19 AM | 1 min read

ന്യൂഡൽഹി: ഇന്ത്യൻ അത്‌ലറ്റിക്‌സിലെ യുവതാരങ്ങളെ നയിക്കാൻ മലയാളിയായ രാജ്‌മോഹൻ. ജൂനിയർ അത്‌ലറ്റിക്‌സിന്റെ മുഖ്യ പരിശീലകനായി ഇന്ത്യൻ അത്‌ലറ്റിക്‌സ്‌ ഫെഡറേഷൻ (എഎഫ്‌ഐ) രാജ്‌മോഹനെ തെരഞ്ഞെടുത്തു. ഇ‍ൗ ചുമതല വഹിക്കുന്ന ആദ്യ മലയാളിയാണ്‌. ദ്രോണാചാര്യ പർവീർ സിങ്‌ ആണ്‌ സീനിയർ ടീമിന്റെ പ്രധാന പരിശീലകൻ. മലയാളിയായ രാധാകൃഷ്‌ണൻ നായർക്ക്‌ പകരമാണ്‌ പർവീർ എത്തുന്നത്‌. പഞ്ചാബിൽനിന്നുള്ള ത്രോ കോച്ചാണ്‌.


2017 മുതൽ ഇന്ത്യൻ 400 മീറ്റർ ടീമിന്റെ ചുമതലയായിരുന്നു രാജ്മോഹന്. ഭാവിയിലേക്കുള്ള മികച്ച താരങ്ങളെ വാർത്തെടുക്കുകയാണ്‌ ലക്ഷ്യമെന്ന്‌ രാജ്‌ മോഹൻ പറഞ്ഞു. ആലപ്പുഴ വണ്ടാനം കേശവീയത്തിലാണ്‌ താമസം. രാജലക്ഷ്‌മിയാണ്‌ ഭാര്യ. യദുനന്ദൻ, ശന്തനു മക്കളാണ്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home