Deshabhimani

print edition നെല്ല്‌ സംഭരണവും വിലവിതരണവും അനിശ്ചിതത്വത്തിൽ

Paddy farmers
avatar
സ്വന്തം ലേഖകൻ

Published on Nov 17, 2026, 01:30 AM | 1 min read

പാലക്കാട്‌: സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയിൽ ജില്ലയിലെ നെല്ല്‌ സംഭരണവും വിലവിതരണവും പ്രതിസന്ധിയിൽ. ഒന്നാംവിള കൃഷിചെയ്‌ത ആയിരക്കണക്കിന്‌ കർഷകരാണ്‌ ദുരിതത്തിലായത്. മഴ കാരണമുണ്ടായ വിള നഷ്ടവും സപ്ലൈകോ സമയബന്ധിതമായി നെല്ല്‌ സംഭരിക്കാത്തതും സംഭരിച്ച നെല്ലിന്റെ വില യഥാസമയം വിതരണം ചെയ്യാത്തതുമാണ്‌ കർഷകരുടെ നടുവൊടിക്കുന്നത്‌. നെല്ല്‌ സംഭരിക്കുന്നതിൽ സപ്ലൈകോ വരുത്തിയ കാലതാമസം കാരണം 90 ശതമാനം പേരും പൊതുവിപണിയിൽ നെല്ല്‌ വിറ്റതായി കർഷർ പറയുന്നു. കൊയ്‌തിട്ട നെല്ല്‌ മഴയിൽ നശിച്ചുപോകുന്നതിനാലാണ്‌ കർഷകർ പൊതുവിപണിയിൽ വിൽക്കാൻ നിർബന്ധിതരായത്‌. പലരും നഷ്ടം സഹിച്ചാണ്‌ നെല്ല്‌ വിറ്റത്‌.


എൽഡിഎഫ്‌ സർക്കാർ പ്രഖ്യാപിച്ച സംഭരണവിലയിൽനിന്ന്‌ 28 പൈസ മാത്രമാണ്‌ യുഡിഎഫ്‌ സർക്കാർ വർധിപ്പിച്ചത്‌. കൊയ്‌ത നെല്ല്‌ പൂർണമായി സംഭരിക്കാനും അധികൃതർക്ക്‌ കഴിഞ്ഞില്ല. പലയിടങ്ങളിലും നെല്ല്‌ പരിശോധിച്ചതിന്റെ മഞ്ഞ കാർഡ്‌ നൽകുകയാണ്‌ അധികൃതർ ചെയ്‌തത്‌. നെല്ല്‌ സംഭരിക്കുന്പോൾ കിട്ടുന്ന പാഡി റസീറ്റ്‌ ഷീറ്റ്‌ അനുവദിക്കണമെങ്കിൽ ഇനിയും ദിവസങ്ങളെടുക്കും. ചില പാടശേഖരങ്ങളിൽനിന്ന്‌ നെല്ല്‌ ശേഖരിച്ചെങ്കിലും ഇതിന്റെ വിലയും ഇതുവരെ വിതരണം ചെയ്‌തിട്ടില്ല.


സംഭരിച്ച നെല്ലിന്റെ വിലവിതരണം തിങ്കളാഴ്‌ച തുടങ്ങുമെന്ന്‌ സപ്ലൈകോ അറിയിച്ചെങ്കിലും കിട്ടിയില്ലെന്ന്‌ കർഷകർ പറയുന്നു. പാലക്കാട്‌ തലൂക്കിൽ രഥോത്സവത്തിന്റെ ഭാഗമായുള്ള അവധിയാണ്‌ ഇതിന്‌ കാരണമായി പറയുന്നത്‌. എന്നാൽ താലൂക്കിന്‌ പുറത്തുള്ള എലവഞ്ചേരി പോലുള്ള ഏറെ കർഷകരുള്ള പ്രദേശങ്ങളിലും തിങ്കളാഴ്‌ച വിലവിതരണം നടന്നിട്ടില്ല. കൺസോർഷ്യത്തിൽ ഉൾപ്പെട്ട എസ്ബിഐ, കനറാ ബാങ്കുകൾ മുഖേന പിആർഎസ് വായ്പയായി നെല്ലുവില നൽകുമെന്നായിരുന്നു അറിയിച്ചത്‌. 13വരെ സ്വീകരിച്ച പിആർഎസുകളിലെ വില നൽകാനായിരുന്നു തീരുമാനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home