ഡിസ്കസ് ത്രോയിലും തായ്‌ക്വോണ്ടോയിലും വെങ്കലം

ഡെറാഡൂൺ : 38-ാമത് ദേശീയ ഗെയിംസിൽ തായ്‌ക്വോണ്ടോയിലും ഡിസ്കസ് ത്രോയിലും കേരളത്തിന് വെങ്കലം. തായ്ക്വോണ്ടോ പുരുഷ വിഭാഗത്തിൽ അലക്സ് പി തങ്കച്ചനാണ് വെങ്കലം കരസ്ഥമാക്കിയത്. ഡിസ്കസ് ത്രോയിൽ മനു ജോർജ്ജും വെങ്കലം നേടി. ദേശീയ ഗെയിംസിൽ 10 സ്വർണവും ഒമ്പത് വെള്ളിയും 12 വെങ്കലവും ഉൾപ്പെടെ 31ഓളം മെഡലുകളാണ് ലഭിച്ചത്. 29 മെഡലുകൾ നേടികൊണ്ട് ദേശീയ ഗെയിംസിൽ എട്ടാം സ്ഥാനത്താണ് കേരളം.








0 comments