print edition സംസ്ഥാന സീനിയർ ബാസ്‌കറ്റ്‌ബോൾ; എറണാകുളം, ആലപ്പുഴ, കോട്ടയം മുന്നേറുന്നു

തലശ്ശേരിയിൽa നടക്കുന്ന സംസ്ഥാന സീനിയർ ബാസ്--കറ്റ്ബോൾ വനിതാ വിഭാഗത്തിൽ കോട്ടയം x പാലക്കാട് മത്സരത്തിൽനിന്ന്
തലശേരി : സംസ്ഥാന സീനിയർ ബാസ്‌കറ്റ്‌ബോളിൽ പുരുഷ വിഭാഗത്തിൽ എറണാകുളത്തിന്റെ മുന്നേറ്റം. വനിതകളിൽ ആലപ്പുഴയും കോട്ടയവും രണ്ടാംജയം നേടി.
പൂൾ ബിയിൽ എറണാകുളം രണ്ടാം മത്സരത്തിൽ മലപ്പുറത്തെ 101-–63 ന് തകർത്തു. പൂൾ എയിലെ ആവേശകരമായ മത്സരത്തിൽ കോട്ടയം 88–-85 ന് ആലപ്പുഴയെ മറികടന്നു. പൂൾ സിയിൽ ആതിഥേയരായ കണ്ണൂർ കോഴിക്കോടിനെ പരാജയപ്പെടുത്തി.
വനിതകളിൽ പൂൾ ബിയിലെ രണ്ടാം മത്സരത്തിൽ കോട്ടയം പാലക്കാടിനെ 54–46ന് കീഴടക്കി.കൊല്ലം കാസർകോടിനെ തോൽപ്പിച്ചു. പൂൾ എയിൽ തിരുവനന്തപുരം മലപ്പുറത്തെ 87-–32 ന് തകർത്തു. പൂൾ സിയിൽ ആലപ്പുഴ എറണാകുളത്തെയും കണ്ണൂരിനെയും കീഴടക്കി ക്വാർട്ടർ ഉറപ്പാക്കി.









0 comments