ad
Deshabhimani

print edition പാലക്കാട്‌ ജേതാക്കൾ

Athlets.jpg

കൊല്ലത്ത് നടന്ന സംസ്ഥാന സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഓവറോൾ കിരീടം നേടിയ 
പാലക്കാട് ജില്ലാ ടീം/ ഫേട്ടോ: എം എസ്‌ ശ്രീധർലാൽ

വെബ് ഡെസ്ക്

Published on Jun 07, 2026, 01:20 AM | 1 min read

കൊല്ലം: സംസ്ഥാന സീനിയർ അത്‍ലറ്റിക്‌സിൽ തുടർച്ചയായ നാലാം വർഷവും പാലക്കാടിന്‌ കിരീടം. 174 പോയിന്റുമായാണ്‌ നേട്ടം. എറണാകുളം രണ്ടാമതും (157.5) കോട്ടയം (122.5) മൂന്നാമതുമാണ്‌.


അവസാനദിനം അഞ്ച്‌ റെക്കോഡുകൾ പിറന്നു. വനിതകളുടെ 5000 മീറ്റർ നടത്തത്തിൽ പാലക്കാടിന്റെ റീബ അന്ന ജോർജ്‌ സ്വന്തം റെക്കോഡ് തിരുത്തി (17 മിനിറ്റ്‌, 32 സെക്കൻഡ്‌). പുരുഷൻമാരിൽ പാലക്കാടിന്റെ നബീൽ സാഹി (14: 26.50) റെക്കോഡ്‌ കുറിച്ചു. നബീലിന്‌ മീറ്റിലെ രണ്ടാം റെക്കോഡാണ്‌.


800ൽ തിരുവനന്തപുരത്തിന്റെ സൽമാൻ ഫാറൂഖ് (1:49.4), 110 മീറ്റർ ഹർഡിൽസിൽ കോഴിക്കോടിന്റെ മുഹമ്മദ്‌ ലസ്‌വാൻ (14.02 ), 400 മീറ്റർ ഹർഡിൽസിൽ മലപ്പുറത്തിന്റെ എം പി ജാബിർ (50.76),

ഡെക്കാത്തലണിൽ കൊല്ലത്തിന്റ എസ്‌ ഗോകുൽ (6617 പോയിന്റ്‌) എന്നിവരും മീറ്റ്‌ റെക്കോഡിട്ടു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home