Deshabhimani

കളിക്കുന്നതിനിടെയാണ്‌ അപകടം

വീടുനിർമിക്കാനെടുത്ത കുഴിയിൽവീണ് 5 വയസ്സുകാരി മരിച്ചു

അനുശ്രീ

അനുശ്രീ

വെബ് ഡെസ്ക്

Published on Nov 08, 2026, 01:11 AM | 1 min read

മുണ്ടൂര്‍

മുണ്ടൂരിൽ വീടിന്റെ നിർമാണത്തിനെടുത്ത കുഴിയിൽ വീണ് അഞ്ചുവയസ്സുകാരി മരിച്ചു. മുണ്ടൂർ പാലക്കീഴ് വീട്ടില്‍ ജഗദീഷ്‌– തുളസി ദമ്പതികളുടെ മകൾ അനുശ്രീ (5) ആണ് മരിച്ചത്. ശനി പകൽ 11ന്‌ കളിക്കുന്നതിനിടെയാണ്‌ അപകടം. പാടത്തിനുസമീപം പുതിയ വീടിന്‌ പില്ലർ നിർമിക്കാനെടുത്ത കുഴിയിൽ വീഴുകയായിരുന്നു. മഴക്കാലമായതുകൊണ്ട് കുഴിയിൽ നിറയെ വെള്ളമുണ്ടായിരുന്നു. സഹോദരി അഭിശ്രിയും മറ്റു കുട്ടികളും കളിക്കുന്നതിനിടയില്‍ അനുശ്രീയെ കാണാതായതോടെ കുട്ടികള്‍ വല്യച്ഛനെ വിവരം അറിയിച്ചു. തിരച്ചിലില്‍ കുഴിക്കരികില്‍ കുട്ടിയുടെ ചെരുപ്പ് കണ്ടു. തുടര്‍ന്നാണ് വെള്ളത്തില്‍ കുട്ടി വീണത് കണ്ടത്. ഉടൻ മുണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അനുശ്രീയുടെ അച്ഛനമ്മമാർ ബന്ധുവീട്ടിൽ പോയതായിരുന്നു. കോങ്ങാട് പൊലീസ് തുടര്‍നടപടി സ്വീകരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം പാന്പാടി ഐവര്‍മഠം ശ്മശാനത്തില്‍ സംസ്‌കരിച്ചു. സിപിഐ എം ബ്രാഞ്ച് അംഗമാണ് ജഗദീഷ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home