ബാലസംഘം ജില്ലാ സമ്മേളനത്തിന് തുടക്കം
സർക്കാർ സ്പോൺസേഡ് കൊലപാതകങ്ങൾ അവസാനിപ്പിക്കണം

ബാലസംഘം ജില്ലാ സമ്മേളനത്തിന്റെ പൊതു സമ്മേളനം സാംസ്കാരിക പ്രവർത്തക ഗായത്രി വർഷ ഉദ്ഘാടനം ചെയ്യുന്നു

സ്വന്തം ലേഖകൻ
Published on Nov 08, 2026, 01:14 AM | 1 min read
ചെർപ്പുളശേരി
അട്ടപ്പാടിയിൽ നടക്കുന്ന സർക്കാർ സ്പോൺസേഡ് കൊലപാതകങ്ങൾ അവസാനിപ്പിക്കണമെന്ന് ബാലസംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ശിശുദിനമായ 14ന് അട്ടപ്പാടിയിൽ ഉപവാസം സംഘടിപ്പിക്കാനും തീരുമാനിച്ചു. പ്രതിനിധി സമ്മേളനം ബാലസംഘം മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. എ അശ്വതി (കൺവീനർ), പി ശിൽപ്പ, വി അക്ഷയ്, പി എം റുഷ്ദ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. അഭിനവ് ജി കുമാർ, പി ശിൽപ്പ എന്നിവർ അനുശോചന പ്രമേയം അവതരിപ്പിച്ചു. ബാലസംഘം മുൻ ജില്ലാ കൺവീനർ യു ബാലചന്ദ്രന് ആദരാഞ്ജലികൾ അർപ്പിച്ച് ഒറ്റപ്പാലം ഏരിയയിലെ കുട്ടികളുടെ ജുഗുനുരെ കലാസംഘം സംഗീത ശിൽപ്പം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി വി ആർ സൂരജ് പ്രവർത്തന റിപ്പോർട്ടും സംസ്ഥാന പ്രസിഡന്റ് പ്രവിഷ പ്രമോദ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സംഘാടകസമിതി ചെയർമാൻ കെ നന്ദകുമാർ, സംസ്ഥാന സെക്രട്ടറി ഡി എസ് സന്ദീപ്, വൈസ് പ്രസിഡന്റ് സി അഭയ്, എക്സിക്യൂട്ടീവ് അംഗം അതുൽ രവി, ജോയിന്റ് കൺവീനർ സി വിജയകുമാർ, അക്കാദമി കൺവീനർ ടി കെ നാരായണദാസ്, ജില്ലാ കൺവീനർ സി സച്ചിദാനന്ദൻ, ജില്ലാ കോ –ഓര്‍ഡിനേറ്റർ കെ ആർ അഭിഷേക്, സംസ്ഥാന കമ്മിറ്റി ജില്ലാ അംഗം അഡ്വ. കെ പ്രേംജിത്, ജില്ലാ അക്കാദമിക് കൺവീനർ പി ടി രാഹേഷ്, ഏരിയ സെക്രട്ടറി സി വി അഭിനവ്, പ്രസിഡന്റ് എം ടി അമിത, കൺവീനർ എം സജിത്ത്, കോ- –ഓര്‍ഡിനേറ്റർ സി അജയ് എന്നിവർ സംസാരിച്ചു. വൈകിട്ട് ചെർപ്പുളശേരി അയ്യപ്പൻകാവ് പരിസരത്തുനിന്ന് തുടങ്ങിയ ഘോഷയാത്ര ടൗൺ ചുറ്റി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് അവസാനിച്ചു. പൊതുസമ്മേളനം സാംസ്കാരിക പ്രവർത്തക ഗായത്രി വർഷ ഉദ്ഘാടനം ചെയ്തു.








0 comments