ad
Deshabhimani

ഗുസ്തി-ജിംനാസ്റ്റിക്‌സ് മത്സരങ്ങളോടെ സംസ്ഥാന സ്‌കൂൾ ഗെയിംസിന് തുടക്കം

games

Photo:Screengrab

വെബ് ഡെസ്ക്

Published on Sep 13, 2026, 06:58 PM | 1 min read

കണ്ണൂർ : സംസ്ഥാന സ്‌കൂൾ ഗെയിംസ് മത്സരങ്ങൾ കണ്ണൂരിൽ ആരംഭിച്ചു. രണ്ടാംദിനത്തിൽ ശരീരവഴക്കവും കൃത്യതയും പരീക്ഷിച്ച്‌ ജിംനാസ്റ്റിക്‌സും കരുത്തും തന്ത്രവും ഏറ്റുമുട്ടി ഗുസ്തിയും മിന്നൽവേഗത്തിലുള്ള ചുവടുകളും കൃത്യമായ കിക്കുകളും നിറഞ്ഞ തൈക്വോൺഡോ മത്സരങ്ങളും കായികപ്രേമികൾക്ക് ആവേശക്കാഴ്ചയൊരുക്കി.


തലശേരി സായിസെന്ററിലായിരുന്നു ജിംനാസ്റ്റിക്‌സ്‌ മത്സരങ്ങൾ. ഗുസ്തിയും തൈക്വോൺഡോ മത്സരങ്ങളും മുണ്ടയാട്‌ ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു. മൂന്നാംദിനമായ തിങ്കളാഴ്ച (നാളെ) മുണ്ടയാട്‌ ഇൻഡോർ സ്റ്റേഡിയത്തിൽ ഗുസ്തി (സീനിയർ ആൺ/പെൺ), തൈക്വോൺഡോ (ജൂനിയർ ആൺ/പെൺ) മത്സരങ്ങൾ തുടരും.


സെന്റ്‌ മൈക്കിൾസ്‌ ഹയർസെക്കൻഡറി സ്‌കൂളിൽ ചെസ്‌ (സബ് ജൂനിയർ, ജൂനിയർ, സീനിയർ ആൺ/പെൺ) മത്സരവും തലശേരി ബാസ്‌ക്കറ്റ്ബേോൾ കോർട്ടിൽ ഫെൻസിങ്‌ (സബ് ജൂനിയർ, സീനിയർ ആൺ/പെൺ) മത്സരവും നടക്കും. തൈക്വോൺഡോ, ജിംനാസ്റ്റിക്സ്, ഫെൻസിങ്, ഗുസ്തി, ചെസ് അഞ്ച് ഇനങ്ങളിലാണ് ജില്ലയിൽ മത്സരം നടക്കുന്നത്. ചൊവ്വാഴ്ച സമാപിക്കും. മത്സരങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ഇൻഡോർ സ്റ്റേഡിയത്തിൽ ടി ഒ മോഹനൻ എംഎൽഎ നിർവഹിച്ചു.


കോർപറേഷൻ സ്ഥിരംംസമിതി അധ്യക്ഷ ശ്രീജ മഠത്തിൽ അധ്യക്ഷയായി. സ്പോർട്‌സ് ജോ. ഡയറക്ടർ പി ആർ ശ്രീജേഷ് മുഖ്യാതിഥിയായി. ഡയറ്റ് പ്രിൻസിപ്പാൾ ഡോ. എസ് കെ ജയദേവൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി എം അഖിൽ, സംസ്ഥാന സ്പോർട്സ് ഓർഗനൈസർ അജിത് വർഗീസ്, അസി.


സ്പോർട്സ് ഓർഗനൈസർ ഒളിമ്പ്യൻ കുഞ്ഞുമുഹമ്മദ്, എസ്എസ്‌കെ ജില്ലാ പ്രോജക്റ്റ്‌ കോർഡിനേറ്റർ ഹാഷിം കാട്ടാമ്പള്ളി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി പി അബ്ദുൽ കരീം, കണ്ണൂർ ഡിഇഒ വി ദീപ, തലശ്ശേരി ഡിഇഒ എം പി ജീവ, സി എം നിധിൻ, പി എസ് അഖിൽ എന്നിവർ സംസാരിച്ചു. മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ മന്ത്രി സണ്ണി ജോസഫ്‌ സന്ദർശിച്ചു.


മുണ്ടയാട്‌ ഇൻഡോർ സ്റ്റേഡിയത്തിൽ ഗുസ്തി (സീനിയർ ആൺ/പെൺ), തൈക്വോൺഡോ (ജൂനിയർ ആൺ/പെൺ) മത്സരങ്ങൾ തുടരും. സെന്റ്‌ മൈക്കിൾസ്‌ ഹയർസെക്കൻഡറി സ്‌കൂളിൽ ചെസ്‌ (സബ് ജൂനിയർ, ജൂനിയർ, സീനിയർ ആൺ/പെൺ) മത്സരവും തലശേരി ബാസ്‌ക്കറ്റ്ബേോൾ കോർട്ടിൽ ഫെൻസിങ്‌ (സബ് ജൂനിയർ, സീനിയർ ആൺ/പെൺ) മത്സരവും നടക്കും



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home