സ്മാരക ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു
കെ എം മത്തായിയെ അനുസ്മരിച്ചു

സിപിഐ എം മഞ്ഞള്ളൂർ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച കെ എം മത്തായി അനുസ്മരണ സമ്മേളനം ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി എൻ സി മോഹനൻ ഉദ്ഘാടനം ചെയ്യുന്നു
മൂവാറ്റുപുഴ
സിപിഐ എം മഞ്ഞള്ളൂർ ലോക്കൽ സെക്രട്ടറിയും മൂവാറ്റുപുഴ ഏരിയ കമ്മിറ്റി അംഗവുമായിരുന്ന കെ എം മത്തായിയുടെ ഒന്നാം ചരമവാർഷിക ദിനാചരണം മഞ്ഞള്ളൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ലോക്കൽ കമ്മിറ്റി ഓഫീസായ വാഴക്കുളത്തെ ഇ കെ നായനാർസ്മാരക മന്ദിരത്തിൽ നിർമിച്ച കെ എം മത്തായിസ്മാരക ഓഡിറ്റോറിയം കർഷകസംഘം കേന്ദ്രകമ്മിറ്റി അംഗം പി എം ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.
തുടർന്ന് കാവന കവലയിൽനിന്ന് തുടങ്ങിയ അനുസ്മരണറാലി പൈനാപ്പിൾ മാർക്കറ്റ് ചുറ്റി കല്ലൂർക്കാട് കവലയിൽ സമാപിച്ചു. അനുസ്മരണ സമ്മേളനം ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി എൻ സി മോഹനൻ ഉദ്ഘാടനം ചെയ്തു.
തോമസ് വർഗീസ് താണിക്കൽ അധ്യക്ഷനായി. പി എം ഇസ്മയിൽ, സിപിഐ എം ഏരിയ സെക്രട്ടറി അനീഷ് എം മാത്യു, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ പി രാമചന്ദ്രൻ, എം ആർ പ്രഭാകരൻ, സി കെ സോമൻ, ലോക്കൽ സെക്രട്ടറി എം കെ മധു തുടങ്ങിയവർ സംസാരിച്ചു.










0 comments