സിഐടിയു ഏരിയ കൺവൻഷൻ ചേർന്നു

സിഐടിയു കവളങ്ങാട് ഏരിയ കൺവൻഷൻ സംസ്ഥാന കമ്മിറ്റി അംഗം എം പി ഉദയൻ ഉദ്ഘാടനം ചെയ്യുന്നു
കവളങ്ങാട്
സിഐടിയു കവളങ്ങാട് ഏരിയ കൺവൻഷൻ സംസ്ഥാന കമ്മിറ്റി അംഗം എം പി ഉദയൻ ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡന്റ് എം എം ബക്കർ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് പി എസ് മോഹനൻ, ജില്ലാ കമ്മിറ്റി അംഗം എ എ അൻഷാദ്, ഏരിയ സെക്രട്ടറി പി എം ശശികുമാർ, ജോയിന്റ് സെക്രട്ടറി ഇ എ സുഭാഷ്, ഏരിയ ട്രഷറർ പി കെ മധുസൂദനൻ, ജോയി പി മാത്യു എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: ഷാജി മുഹമ്മദ് (പ്രസിഡന്റ്), പി എം ശശികുമാർ (സെക്രട്ടറി), എം എം ബക്കർ, ഷീജ കാസിം (വൈസ് പ്രസിഡന്റുമാർ), ഇ എ സുഭാഷ്, ജോയി പി മാത്യു (ജോയിന്റ് സെക്രട്ടറിമാർ), പി കെ മധുസൂദനൻ (ട്രഷറർ).










0 comments