ad
Deshabhimani

സിഐടിയു ഏരിയ കൺവൻഷൻ

ട്രാവൻകൂർ റയോൺസിന്റെ സ്ഥലത്ത് 
പരിസ്ഥിതി സൗഹൃദ വ്യവസായങ്ങൾ ആരംഭിക്കണം

CITU

സിഐടിയു ഏരിയ കൺവൻഷൻ ജില്ലാ ജോയിന്റ്‌ സെക്രട്ടറി എം ജി അജി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 14, 2026, 01:51 AM | 1 min read

പെരുമ്പാവൂർ


ട്രാവൻകൂർ റയോൺസ് സ്ഥിതിചെയ്തിരുന്ന സ്ഥലത്ത് പരിസ്ഥിതി സൗഹൃദ വ്യവസായങ്ങൾ ആരംഭിക്കാൻ എൽഡിഎഫ് സർക്കാർ തുടങ്ങിവച്ച പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് സിഐടിയു ഏരിയ കൺവൻഷൻ ആവശ്യപ്പെട്ടു.


ജില്ലാ ജോയിന്റ്‌ സെക്രട്ടറി എം ജി അജി കൺവൻഷൻ ഉദ്ഘാടനം ചെയ്തു. പി എം സലിം അധ്യക്ഷനായി. സെക്രട്ടറി സുജു ജോണി റിപ്പോർട്ട് അവതരിപ്പിച്ചു. സി എം അബ്ദുൽ കരീം, കെ ഇ നൗഷാദ്, വി പി ഖാദർ, ടി എം നസീർ തുടങ്ങിയവർ സംസാരിച്ചു.


ഭാരവാഹികൾ: പി എം സലിം (പ്രസിഡന്റ്‌), എം കെ ശ്രീകല, ഒ ഡി അനിൽകുമാർ, ആർ സുകുമാരൻ (വൈസ് പ്രസിഡന്റ്‌), സുജു ജോണി (സെക്രട്ടറി), കെ എം അൻവർ അലി, വി പി ഖാദർ, ടി എം നസീർ (ജോയിന്റ്‌ സെക്രട്ടറിമാർ), കെ ഇ നൗഷാദ് (ട്രഷറർ).



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home