മുരളി തുമ്മാരുകുടിയെ ഡിവൈഎഫ്ഐ ആദരിച്ചു

മുരളി തുമ്മാരുകുടിയെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി നിഖിൽ ബാബു ആദരിക്കുന്നു
പെരുമ്പാവൂർ
ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ (യുഎൻഇപി) ദുരന്ത അപകടസാധ്യതാ ലഘൂകരണവിഭാഗത്തിന്റെ തലവനായി വിരമിച്ച ഡോ. മുരളി തുമ്മാരുകുടിയെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ആദരിച്ചു. ഐക്യരാഷ്ട്രസഭയുടെ ഭാഗമായി ദീർഘകാലം സേവനമനുഷ്ഠിച്ച മുരളി തുമ്മാരുകുടി ജന്മനാട്ടിൽ എത്തിയതറിഞ്ഞാണ് ഡിവൈഎഫ്ഐ പ്രവർത്തകർ പെരുമ്പാവൂർ തുരുത്തിപ്പറമ്പിലെ അദ്ദേഹത്തിന്റെ വസതിയിലെത്തി ആദരിച്ചത്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി നിഖിൽ ബാബു പൊന്നാടയണിയിച്ചു. ജില്ലാ കമ്മിറ്റിയുടെ ഉപഹാരം സമ്മാനിച്ചു. ജില്ലാ പ്രസിഡന്റ് ബിബിൻ വർഗീസ്, ജില്ലാ വൈസ് പ്രസിഡന്റ് പി എ അഷ്കർ, ബ്ലോക്ക് പ്രസിഡന്റ് ടി വി വൈശാഖ്, ജില്ലാ കമ്മിറ്റി അംഗം ജി അനന്തു തുടങ്ങിയവർ പങ്കെടുത്തു.









0 comments