ജനകീയ പ്രതിരോധ പാഠശാലകൾ സംഘടിപ്പിച്ചു

സീതാറാം യെച്ചൂരി അനുസ്‌മരണത്തിന്റെ ഭാഗമായി സിപിഐ എം കറുകുറ്റി ലോക്കൽ കമ്മിറ്റി കരയാംപറമ്പിൽ സംഘടിപ്പിച്ച ജനകീയ പ്രതിരോധ പാഠശാല ജില്ലാ കമ്മിറ്റി അംഗം സി കെ സലിംകുമാർ ഉദ്ഘാടനം ചെയ്യുന്നു
അങ്കമാലി
സീതാറാം യെച്ചൂരി അനുസ്‌മരണത്തിന്റെ ഭാഗമായി സിപിഐ എം കറുകുറ്റി ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ പ്രതിരോധ പാഠശാല ജില്ലാ കമ്മിറ്റി അംഗം സി കെ സലിംകുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി രംഗമണി വേലായുധൻ അധ്യക്ഷയായി. ആൽബി വർഗീസ്, പി പി എൽദോ എന്നിവർ സംസാരിച്ചു.
കറുകുറ്റി -വാഴച്ചാലിൽ നടന്ന പാഠശാല താലൂക്ക് ലൈബ്രറി സെക്രട്ടറി വി കെ ഷാജി ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം കെ കെ ഗോപി അധ്യക്ഷനായി. കെ കെ ബിജു, പ്രകാശ് പാലാട്ടി എന്നിവർ സംസാരിച്ചു.
പാലിശേരി കാരമറ്റത്ത് നടന്ന പാഠശാല ഏരിയ കമ്മിറ്റി അംഗം ജിഷ ശ്യാം ഉദ്‌ഘാടനം ചെയ്തു. ജോണി മൈപ്പൻ അധ്യക്ഷനായി. ബൈജു പറപ്പിള്ളി, പഞ്ചായത്തംഗം കെ പി അനീഷ്, കെ കെ മുരളി എന്നിവർ സംസാരിച്ചു.










0 comments