ad
Deshabhimani

print edition കോഴിക്കോടിന്റെ തീരത്ത്‌ നാളെ ജനലക്ഷങ്ങൾ സംഗമിക്കും

cpim kozhikode.JPG
വെബ് ഡെസ്ക്

Published on Sep 14, 2026, 01:46 AM | 1 min read

കോഴിക്കോട്‌: ചരിത്രം തിരതല്ലുന്ന കോഴിക്കോടിന്റെ തീരത്ത്‌ ചൊവ്വാഴ്ച ജനലക്ഷങ്ങൾ അണിനിരക്കും. സിപിഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക്‌ സമാപനം കുറിച്ചുള്ള മഹാറാലിയുടെ അവസാനഘട്ട ഒരുക്കത്തിലാണ്‌ പ്രവർത്തകർ. ജില്ലയിലെ തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ കരുത്തറിയിക്കുംവിധത്തിൽ വിവിധ കോണുകളിൽ നിന്നുള്ളവർ മഹാറാലിയിൽ അണിനിരക്കും. രക്തസാക്ഷികളുടെ ജീവത്യാഗത്തിന്റെ നേരുള്ള രക്തപതാകയും നെഞ്ചേറ്റിയെത്തുന്നവർ കോഴിക്കോടൻ തീരത്ത്‌ പുതിയൊരു ചരിത്രമെഴുതും.


വൈകിട്ട്‌ നാലിന്‌ കടപ്പുറത്തെ സ്വാതന്ത്ര്യ ചത്വരത്തിൽ നടക്കുന്ന റാലിയിൽ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, പൊളിറ്റ്‌ബ്യൂറോ അംഗങ്ങളായ പിണറായി വിജയൻ, എം വി ഗോവിന്ദൻ, എ വിജയരാഘവൻ തുടങ്ങിയവർ ജനലക്ഷങ്ങളെ അഭിസംബോധന ചെയ്യും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home