നാടിന് ആവേശമായി മരമടിമത്സരം

കടവൂർ മുറിപ്പാടത്ത് നടന്ന മരമടിമത്സരത്തിൽനിന്ന്
കവളങ്ങാട്
നാടിന് ആവേശമായി പൈങ്ങോട്ടൂർ പഞ്ചായത്തിലെ കടവൂർ മുറിപ്പാടത്ത് മരമടിമത്സരം നടന്നു. പൈങ്ങോട്ടൂർ പഞ്ചായത്തും കൃഷിഭവനും കാർഷിക വികസനസമിതിയും ചേർന്ന് നടത്തിയ മത്സരം ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു. മാത്യു കുഴൽനാടൻ എംഎൽഎ അധ്യക്ഷനായി.
ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഷെജി ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിസി ജെയ്സൺ, ജില്ലാ പഞ്ചായത്തംഗം ജോമി തെക്കേക്കര, കൃഷി അസി. ഡയറക്ടർ പ്രിയമോൾ തോമസ്, കൃഷി ഓഫീസർ കെ എസ് സണ്ണി റാജി വിജയൻ, ശരത് രാജൻ, പി വി ബോബി തുടങ്ങിയവർ സംസാരിച്ചു.
സീനിയർ വിഭാഗത്തിൽ ശിവൻ മലങ്കര, തൊമ്മൻ താണികുന്നേൽ, അമൽ കിഴകൊമ്പ് എന്നിവർ യഥാകൃമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ജൂനിയർ വിഭാഗത്തിൽ ബിനോയി പുത്തൻപുരയ്ക്കൽ, മണി പാറയിൽ വഴിത്തല, കുട്ടിച്ചൻ പുറപ്പുഴ എന്നിവർ യഥാകൃമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
പൈങ്ങോട്ടൂരിൽ മരമടി മത്സരത്തിന് പഴയകാല ചരിത്രവുമുണ്ട്. 1980 മുതൽ 1983 വരെ തെക്കേ പുന്നമറ്റത്ത് മരമടി മത്സരം നടന്നിരുന്നു. പിന്നീട് നിലച്ചുപോയ മത്സരം 43 വർഷത്തിനുശേഷമാണ് വീണ്ടും നടന്നത്.









0 comments