ad
Deshabhimani

print edition കമ്യൂണിസ്റ്റ് മൂല്യം പാലിക്കേണ്ടത്‌ പ്രധാനം: എം എ ബേബി

M A Baby

എം എ ബേബി

വെബ് ഡെസ്ക്

Published on Sep 14, 2026, 01:44 AM | 1 min read

കോഴിക്കോട്‌: രാഷ്‌ട്രീയ, സംഘടനാ, പ്രത്യയശാസ്‌ത്ര പ്രവർത്തനങ്ങൾക്കൊപ്പം പാർടി പ്രവർത്തകരുടെ ജീവിതവും പെരുമാറ്റവും പരിശോധിക്കണമെന്ന്‌ സിപിഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ എം എ ബേബി പറഞ്ഞു. കമ്യൂണിസ്റ്റ് മൂല്യം പാലിച്ച് ജീവിക്കാൻ കഴിയുന്നുണ്ടോയെന്ന് സ്വയം വിലയിരുത്തണം. സഖാക്കൾക്ക് പരസ്‌പരം തെറ്റുകൾ തുറന്നുപറയാനുള്ള ജനാധിപത്യാന്തരീക്ഷം പാർടി ഘടകങ്ങളിൽ ഉണ്ടാകണം. എന്നാൽ, ഘടകങ്ങളിലെ വിമർശം പൊതുചർച്ചയാക്കി പാർടിവിരുദ്ധ പ്രചാരണമാക്കരുത്‌.


കമ്യൂണിസ്റ്റുകാരുടെ മേന്മ വാക്കിലും പ്രവൃത്തിയിലും ജനങ്ങളോടുള്ള പെരുമാറ്റത്തിലുമാണ് പ്രകടമാകേണ്ടത്. കമ്യൂണിസ്‌റ്റ്‌ പാർടിയുടെ പ്രസ്‌താവനയാണ്‌ നമ്മുടെ പെരുമാറ്റം. സാധാരണക്കാരുടെ അടയാളമാണ്‌ കമ്യൂണിസ്‌റ്റ്‌ പാർടി. മറ്റ്‌ രാഷ്ട്രീയ കക്ഷികളിൽനിന്ന് കമ്യൂണിസ്റ്റുകാരെ വ്യത്യസ്‌തരാക്കുന്നതും ഈ ജീവിതശൈലിയും രാഷ്‌ട്രീയ ധാർമികതയുമാണ്‌. തെറ്റുപറ്റിയാൽ തുറന്നുപറയുകയും തിരുത്തുകയുമാണ്‌ പാർടി ശൈലി. ബി ടി ആറും ഇ എം എസും ഇ കെ നായനാരും വി എസ്‌ അച്യുതാനന്ദനും പിണറായി വിജയനുമെല്ലാം അതിന്‌ മാതൃകകളാണ്‌.


തിരുത്തൽ പാർടിയിൽ എല്ലാവർക്കും ബാധകമാണ്‌. ചില ജനവിഭാഗങ്ങളുടെ ഇടയിലുണ്ടാക്കിയ അവിശ്വാസവും സംശയങ്ങളും ദുരീകരിക്കണം. കുറവുകൾ പരിഹരിച്ച്‌ ദൃഢമായ ബഹുജനബന്ധം ഉറപ്പാക്കി ജനങ്ങളുമായി ജൈവബന്ധമുള്ള പ്രസ്ഥാനമാക്കി മാറ്റണം. പാർടിയിലെ ഓരോ ഘടകത്തിന്റെയും പ്രധാന ഉത്തരവാദിത്വം പാർടി തീരുമാനങ്ങൾ ആത്മാർഥമായും സത്യസന്ധമായും നടപ്പാക്കുക എന്നതാണ്. അതുവഴി കരുത്തോടെ പാർടി മുന്നേറുമെന്നും എം എ ബേബി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home