ad
Deshabhimani

print edition കെഎസ്‌യു അശ്ലീലവീഡിയോ നിർമാണം: സനീഷിന്റെ കസ്റ്റഡി അപേക്ഷ ഇന്ന്‌ പരിഗണിക്കും

Court Verdict
വെബ് ഡെസ്ക്

Published on Sep 14, 2026, 01:33 AM | 1 min read

കൊച്ചി: കെഎസ്‌യു നേതാവ്‌ ഉൾപ്പെട്ട സംഘം, വിദ്യാർഥിനികൾ ഉൾപ്പെടെയുള്ളവരുടെ ചിത്രങ്ങളും വീഡിയോകളും പകർത്തി മോർഫ്‌ചെയ്‌ത്‌ അശ്ലീലവീഡിയോ നിർമിച്ച കേസിൽ റിമാൻഡിലുള്ള ആലപ്പുഴ സ്വദേശിയും മാവേലിക്കര ഐഎച്ച്‌ആർഡി കോളേജിലെ ബികോം വിദ്യാർഥിയുമായ സനീഷിനെ തിങ്കളാഴ്‌ച കസ്‌റ്റഡിയിൽ ലഭിച്ചേക്കും. ഇയാളിൽനിന്ന്‌ റാക്കറ്റിന്റെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്‌ പൊലീസ്‌.


അശ്ലീലദൃശ്യങ്ങൾ മല്ലുപ്രീമിയം ഗ്രൂപ്പിലിട്ട്‌ പണം സന്പാദിച്ചിരുന്നതായി അന്വേഷകസംഘം കണ്ടെത്തിയിരുന്നു. കേസിൽ തൃക്കാക്കര ഭാരതമാതാ കോളേജിലെ കെഎസ്‌യു നേതാവ്‌ ശ്രീഹരിയെ പിടികൂടിയശേഷം നടത്തിയ അന്വേഷണത്തിലാണ്‌ സനീഷ്‌ വലയിലായത്‌. ശ്രീഹരിയടക്കം പങ്കിടുന്ന അശ്ലീലദൃശ്യങ്ങൾ പ്രീമിയം ഗ്രൂപ്പ്‌വഴി വിറ്റിരുന്നത്‌ ഇയാളാണ്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home