Deshabhimani

print edition ക‍ൗമാര താരങ്ങൾക്ക്‌ കഠിനകാലം; നിറംകെടുത്തി പ്രായത്തട്ടിപ്പ്‌ വിവാദവും

Mismanagement in Kerala School Sports Meet

സംസ്ഥാന സ്കൂൾ കായികമേള പ്രധാന വേദിയായ എൻഐടി ക്യാമ്പസിൽ ഭക്ഷണത്തിനായി കാത്തുനിൽക്കുന്ന മത്സരാർഥികളും രക്ഷിതാക്കളും അധ്യാപകരും

വെബ് ഡെസ്ക്

Published on Oct 28, 2026, 07:42 AM | 1 min read

കോഴിക്കോട്‌: ഭക്ഷണമില്ല, വെള്ളമില്ല, ഒടുവിൽ ആഹാരത്തിൽ പുഴുവും. ട്രാക്കിലാകട്ടെ പ്രായത്തട്ടിപ്പ്‌ വിവാദം. സംസ്ഥാന സ്‌കൂൾ കായികമേളയുടെ മൂന്നുദിനം പിന്നിടുന്പോൾ ഇതാണ്‌ അവസ്ഥ. എങ്ങനെയെങ്കിലും ക‍ൗമാരമേള നടത്തിതീർക്കുക എന്നത്‌ മാത്രമായി ലക്ഷ്യം. ഗതികെട്ട്‌ പരാതിപ്പെട്ടാൽ സംഘാടകരുടെ തട്ടിക്കയറ്റവും സ്ഥിരം കാഴ്‌ചയാണ്‌.


തൃശൂരിൽ നീന്തൽ മത്സരത്തിനിടെ താൽക്കാലിക പന്തൽ തകർന്ന്‌ പത്തോളം മത്സരാർഥികൾക്കും രക്ഷിതാക്കൾക്കും പരിക്കേറ്റതായിരുന്നു അലംഭാവത്തിന്റെ ആദ്യ സൂചന. ഉദ്‌ഘാടനച്ചടങ്ങിൽ പി ടി ഉഷയിൽ നിന്ന്‌ ദീപശിഖ പിടിച്ചുവാങ്ങി മുഖ്യമന്ത്രി ദീപപീഠത്തിലേക്ക്‌ തീ പകർന്നത്‌ കായിക കേരളത്തിന്‌ അപമാനമായി. മാർച്ച്‌ പാസ്റ്റിന്‌ ശേഷം ഭിന്നശേഷി കുട്ടികൾക്ക്‌ വെള്ളം പോലും ലഭിച്ചില്ല.


ഇൻക്ലൂസീവ്‌ സ്‌പോർട്‌സ്‌ മത്സരങ്ങൾക്ക്‌ എത്തിയ കുരുന്നുകളെ ഒറ്റ മുറിയിൽ കുത്തിനിറച്ചു. പല വേദികളിലേക്കും വാഹന സ‍ൗകര്യവുമുണ്ടായില്ല. രണ്ടാംദിനം ഭക്ഷണം എവിടെയുമെത്തിയില്ല. ഇന്നലെയാണ്‌ വിദ്യാർഥികൾക്ക്‌ പ്രഭാത ഭക്ഷണത്തിൽ നിന്ന്‌ പുഴുവിനെ കിട്ടിയത്‌.


ഭിന്നശേഷി കുട്ടികളെ നട്ടുച്ചയ്‌ക്ക്‌ പൊരിവെയിലിൽ മത്സരിപ്പിച്ചായിരുന്നു മറ്റൊരു ക്രൂരത. ദേശീയ ജൂനിയർ മീറ്റിനിടെ സ്‌കൂൾ കായികമേള സംഘടിപ്പിച്ചത്‌ പല കായിക താരങ്ങൾക്കും തിരിച്ചടിയായി. ദേശീയ മീറ്റിന്റെ ഇടയിൽനിന്നെത്തിയ കുട്ടികൾ മത്സരത്തിൽനിന്ന്‌ പിന്മാറിയതിന്‌ പിന്നിലും നടത്തിപ്പിലെ അലംഭാവമാണ്‌. പലർക്കും വാഹന സ‍ൗകര്യവുമൊരുക്കിയില്ല.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home