Deshabhimani

print edition കെ എം ബഷീറിന്റെ മരണം:
വിചാരണയ്ക്ക് സ്റ്റേ തുടരും

kerala highcourt new
വെബ് ഡെസ്ക്

Published on Oct 28, 2026, 07:50 AM | 1 min read

കൊച്ചി: ​മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ വിചാരണ നടപടികളുടെ സ്റ്റേ ഹൈക്കോടതി നീട്ടി. ഹർജി വീണ്ടും പരിഗണിക്കുന്ന നവംബർ 27 വരെയാണ്‌ സ്‌റ്റേ.


സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള തീരുമാനത്തിൽനിന്ന് സർക്കാർ പിൻമാറിയത് ചോദ്യംചെയ്ത് ബഷീറിന്റെ ഭാര്യ സി ജസീല സമർപ്പിച്ച ഹർജിയിലാണ് തിരുവനന്തപുരം അഡീ. ജില്ലാ സെഷൻസ് കോടതി നാലിൽ നടക്കേണ്ട വിചാരണ നടപടികൾ സ്റ്റേ ചെയ്തിരുന്നത്‌. ഇ‍ൗ ഉത്തരവാണ്‌ ജസ്റ്റിസ് സി ജയചന്ദ്രൻ നീട്ടിയത്.


ഈ കേസ് പരിഗണിക്കുന്ന കോടതിയിലെ പ്രോസിക്യൂട്ടർക്ക് പകരം മറ്റൊരു കോടതിയിൽ ചുമതലയുള്ള പ്രോസിക്യൂട്ടറെ ഏൽപ്പിച്ചത് എന്തിനെന്ന്‌ വിശദീകരിക്കാൻ സ്റ്റേറ്റ് അറ്റോർണിയോട് നിർദേശിച്ചു. അഡ്വ. എ സന്തോഷ് കുമാറിനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാൻ തത്വത്തിൽ തീരുമാനിച്ചതായി സർക്കാർ നേരത്തേ കോടതിയെ അറിയിച്ചിരുന്നു.


എന്നാൽ, പിന്നീട് ഇതിൽനിന്ന് പിൻമാറി സർക്കാർ ഉത്തരവിറക്കിയെന്ന്‌ ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. സന്തോഷ് കുമാറിനെ നിയമിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കാൻ സമയം അനുവദിച്ച് ഹെെക്കോടതി ആഗസ്‌ത്‌ 18ന് ഉത്തരവിട്ടിരുന്നു. എന്നാൽ, നിലവിൽ കേസ് കൈകാര്യം ചെയ്യുന്ന പ്രോസിക്യൂട്ടറുടെ ഭാഗത്ത് വീഴ്ചയില്ലെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും കാണിച്ച് സർക്കാർ പുതിയ ഉത്തരവിറക്കി. ഇതിനെതിരെയാണ് ജസീല വീണ്ടും ഹർജി നൽകിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home