Deshabhimani

നോക്യാപ്പിന്റെ ഫേസ്ബുക്ക് പേജ് വിലക്കിയ സംഭവം; കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതി നോട്ടീസ്

Nocap.jpg
വെബ് ഡെസ്ക്

Published on Oct 28, 2026, 09:02 AM | 1 min read

കൊച്ചി: ഓൺലൈൻ മാധ്യമമായ നോക്യാപ്പിന്റെ ഫേസ്ബുക്ക് പേജ് വിലക്കിയ സംഭവത്തിൽ കേന്ദ്ര - സംസ്ഥാനസർക്കാരുകൾക്ക് നോട്ടിക്കയച്ച് ഹൈക്കോടതി. പത്ത് ദിവസത്തിനകം മറുപടി നൽകാനാണ് നിർദേശം. കേരള പൊലീസിനും മെറ്റയ്ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.


നോ ക്യാപിന്റെ ചീഫ് എഡിറ്റർ ഹൈദർ അലി നൽകിയ ഹർജിയിൽ ജസ്റ്റിസ് സിയാദ് റഹ്‌മാൻ കെ കെ ആണ് നോട്ടീസ് നൽകിയത്. പേജ് നീക്കാൻ ചെയ്യാൻ മെറ്റയുടെ ഭാഗത്ത് നിന്ന് നീക്കം ഉണ്ടായോ എന്നും അതിന്റെ കാരണം എന്താണെന്ന് എന്നും മറുപടി നൽകണം.


ഐടി ആക്ട് 2000 ലെ സെക്ഷൻ 79(3)(ബി) പകാരം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് ഈ മാസം ആദ്യം പേജ് പൂട്ടിയത്. എന്നാൽ, നോക്യാപ് പ്രസിദ്ധീകരിച്ച ഏത് ഉള്ളടക്കമാണ് നിയവിരുദ്ധമായത് എന്നത് സംബന്ധിച്ച വ്യക്തമായ വിശദീകരണം മെറ്റയിൽ നിന്നോ സർക്കാരിൽ നിന്നോ ഇതുവരെ നൽകിയിട്ടില്ല.


ഫേസ്ബുക്ക് പേജ് നീക്കം ചെയ്യുന്നതിന് മുമ്പ് നോക്യാപിന് 1.62 ലക്ഷം ഫോളോവേഴ്‌സ് ഫേസ്ബുക്കിൽ ഉണ്ടായിരുന്നുവെന്നും പേജ് നീക്കം ചെയ്തതിന് പിന്നാലെ പ്ലാറ്റ്‌ഫോമിന്റെ റീച്ചിനും വരുമാനത്തിനും വലിയ ഇടിവാണ് സംഭവിച്ചതെന്ന ഹർജിയിൽ പറയുന്നു.


ഏത് ഉള്ളടക്കമാണ് നിയമവിരുദ്ധമായതെന്ന് പറയാതെ പേജ് വിലക്കിയത് തൊഴിൽ ചെയ്യാനുള്ള അവകാശത്തിനെ ഹനിക്കുന്ന നീക്കമാണെന്നും നോക്യാപ് കോടതിയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home