ഗൾഫ് സുരക്ഷാ സംവിധാനത്തില്‍ ഇറാനെയും ഇറാഖിനെയും ഉള്‍പ്പെടുത്തണമെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രി

മസ്കത്ത് : ഗൾഫ് മേഖലയിലെ സമാധാനാന്തരീക്ഷം ഉറപ്പാക്കാൻ ജിസിസിയിലെ ആറ് രാജ്യങ്ങൾക്കൊപ്പം ഇറാനെയും ഇറാഖിനെയും ഉൾപ്പെടുത്തി പ്രാദേശിക സുരക്ഷാ സംവിധാനം രൂപീകരിക്കണമെന്ന് ഒമാൻ. മേഖലയിലെ സുരക്ഷയുടെ ഉത്തരവാദിത്തം രാജ്യങ്ങൾ ഒറ്റക്കെട്ടായി ഏറ്റെടുക്കണമെന്ന് ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി പറഞ്ഞു.
ബ്രിട്ടനിലെ കേംബ്രിഡ്ജ് സർവകലാശാലയിൽ നടത്തിയ പ്രസംഗത്തിലാണ് ആവശ്യമറിയിച്ചത്. അയൽരാജ്യങ്ങളുടെ സുരക്ഷയുമായി ഒമാന്റെ സുരക്ഷ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇറാനെ ഒഴിവാക്കുന്നത് തെറ്റായ നീക്കമാണെന്നും അൽ ബുസൈദി പറഞ്ഞു. നയതന്ത്ര ചർച്ചകൾ തുടരേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.








0 comments