ചൈനയും പാകിസ്ഥാനും തമ്മിൽ വിവര കൈമാറ്റത്തിന് പുതിയ ഇൻഫര്‍മേഷൻ കോറിഡോർ പ്രഖ്യാപിച്ചു

ഇസ്‌ലാമാബാദ്: ചൈന പാകിസ്ഥാൻ ബന്ധത്തിൽ പുതിയ നീക്കം. ഇരു രാജ്യങ്ങളും തമ്മിൽ നിർണായക വിവരങ്ങളുടെ കൈമാറ്റത്തിനായി 'ചൈന-പാകിസ്താൻ ഇൻഫർമേഷൻ കോറിഡോർ' (CPIC) പ്രഖ്യാപിച്ചു. വിവര കൈമാറ്റവും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെ സഹകണവുമാണ് ഇതിന്റെ പ്രത്യക്ഷ ലക്ഷ്യമായി വിശദീകരിച്ചിരിക്കുന്നത്.
ഇസ്‌ലാമാബാദിലെ പാകിസ്താൻ-ചൈന ഫ്രണ്ട്ഷിപ്പ് സെന്ററിൽ നടന്ന ചടങ്ങിൽ പാകിസ്താൻ വാർത്താവിതരണ മന്ത്രി അതാഉല്ല താറാർ, ചൈനീസ് അംബാസഡർ ജിയാങ് സെയ്ദോങ്, ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് എന്നിവർ പങ്കെടുത്തു.
ചൈന പാകിസ്ഥാൻ ബന്ധത്തിലെ നല്ല കഥകൾക്ക് ഇത് തുടക്കമിടും എന്ന് മാവോ നിംഗ് പറഞ്ഞു. മാധ്യമ സഹകരണം, ബിസിനസ് ബന്ധങ്ങൾ, ഫാക്ട് ചെക്കിങ്, സാംസ്കാരിക കൈമാറ്റം എന്നിവയും ലക്ഷ്യമായി വിവരിച്ചു.








0 comments