Deshabhimani

പാരാ ഗെയിംസ് സ്വർണമെഡൽ ജേതാവ് നീരജ് യാദവ് ജീവനൊടുക്കി

Neeraj Yadav.jpg
വെബ് ഡെസ്ക്

Published on Oct 28, 2026, 11:55 AM | 1 min read

ന്യൂഡൽഹി: ഏഷ്യൻ പാരാ ഗെയിംസിൽ മൂന്ന് തവണ സ്വർണമെഡൽ ജേതാവായ നീരജ് യാദവ് (42) ജീവനൊടുക്കി. എഫ് 55 വിഭാഗം പാരാ അത്‌ലറ്റായ നീരജ് വിഷം ഉള്ളിൽച്ചെന്നാണ് മരിച്ചത്. ഇന്ത്യയുടെ ചീഫ് പാരാ അത്‌ലറ്റിക്സ് പരിശീലകൻ എസ് സത്യനാരായണനാണ് യാദവ് ആത്മഹത്യ ചെയ്തവിവരം പുറത്തുവിട്ടത്.


ഉത്തേജക മരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് ഐച്ചി-നഗോയ ഏഷ്യൻ പാരാ ഗെയിംസിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്ന നീരജ് ഇതിനെത്തുടർന്ന് കടുത്ത മനസികസമ്മർദ്ദത്തിലായിരുന്നുവെന്നും ഇതാകാം മരണകരമാണെന്നുമാണ് പ്രാഥമികനിഗമനം.


ഉത്തർപ്രദേശിൽ നിന്നുള്ള നീരജ് തന്റെ ഏഴാം വയസിൽ പോസ്റ്റ്-പോളിയോ റെസിഡ്യൂവൽ പാരലൈസിസ് രോഗം വന്ന് കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടതാണ്. പാരാ-അത്‌ലറ്റിക്സിലേക്ക് കടക്കും മുൻപ് വീൽചെയറിലിരുന്ന് ടെന്നീസ് കളിച്ച് ലോകശ്രദ്ധയാകർഷിച്ചിരുന്നു.


2015 ലെ ഡൽഹി സ്റ്റേറ്റ് അത്‌ലറ്റിക്സ് മീറ്റിൽ ഷോട്ട്പുട്ട്, ജാവലിൻ, ഡിസ്കസ് ത്രോ എന്നീ ഇനങ്ങളിൽ സ്വർണമെഡൽ നേടി. 2018-ൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ എഫ് 55 ജാവലിൻ ത്രോയിൽ 29.84 മീറ്റർ ഏഷ്യൻ റെക്കോർഡോടെ സ്വർണം നേടി.


തുടർന്ന് 2023-ൽ ഹാങ്‌ഷൗ ഏഷ്യൻ പാരാ ഗെയിംസിൽ ജാവലിൻ ത്രോയിലും ഡിസ്കസ് ത്രോയിലും രണ്ട് സ്വർണമെഡൽ കരസ്ഥമാക്കി. 2023 ഒക്ടോബറിൽ മത്സരത്തിന് പുറത്തുള്ള സാമ്പിളിൽ അനാബോളിക് സ്റ്റിറോയിഡായ സ്റ്റാനോസോളോളിന് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ദേശീയ ആന്റി-ഡോപ്പിംഗ് ഏജൻസി അദ്ദേഹത്തെ താൽക്കാലികമായി സസ്പെൻഡ് ചെയ്‌തിരിക്കുന്നു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home