Deshabhimani

പിഎസ്‍സി പരീക്ഷ ക്രമക്കേട് കേസ്: മുൻ ഡെപ്യൂട്ടി സെക്രട്ടറി അറസ്റ്റിൽ

Kerala PSC Office
വെബ് ഡെസ്ക്

Published on Oct 28, 2026, 12:42 PM | 1 min read

തിരുവനന്തപുരം: ആസൂത്രണ ബോർഡ് ചീഫ് തസ്‌തികയിലെ പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന് ആരോപിച്ച് രജിസ്റ്റർ ചെയ്ത കേസിൽ മുൻ ഡെപ്യൂട്ടി സെക്രട്ടറി പി സതീഷിനെ അറസ്റ്റ് ചെയ്തു. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യംചെയ്യലിന് ശേഷമാണ് പ്രത്യേകസംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. പരീക്ഷയുടെ മൂല്യനിർണയ ചുമതല സതീഷിനായിരുന്നു.


പരീക്ഷാ മൂല്യ നിർണയത്തിൽ പിഴവുണ്ടായെന്ന് പിഎസ്‍സി ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. ആസൂത്രണ ബോർഡ് ചീഫ് തസ്തികയുടെ ഒന്നാം പേപ്പറിന്റെ സാമ്പത്തികശാസ്ത്രം ഭാഗത്തെ 10 ചോദ്യങ്ങളുടെ ഡിജിറ്റൽ മൂല്യനിർണയത്തിലാണ് സാങ്കേതികപ്പിഴവ് സംഭവിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ റാങ്ക് പട്ടിക റദ്ദാക്കി. പിന്നാലെ ഉത്തരക്കടലാസ്‌ പുനർമൂല്യനിർണയം നടത്തി പുതിയ പട്ടികയും പ്രഖ്യാപിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home