Deshabhimani

പുറത്തുനിന്ന് വാഹനം വേണ്ട; പ്രസംഗത്തിൽ വിമർശനം പാടില്ല: ഇന്ത്യ കൂട്ടായ്മയുടെ റാലിക്ക് നിബന്ധനകളുമായി കേന്ദ്രം

Ramlila.jpg

ഡൽഹി രാംലീല മൈതാനത്തിൽ റാലിക്കായുള്ള മുന്നൊരുക്കങ്ങൾ

വെബ് ഡെസ്ക്

Published on Oct 28, 2026, 12:51 PM | 1 min read

ന്യൂഡൽഹി: നവംബർ ഒന്നിന് ഡൽഹി രാംലീല മൈതാനിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ കൂട്ടായ്മയുടെ റാലി തടയാൻ നീക്കങ്ങളുമായി കേന്ദ്രം. എസ്‌ഐആറിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ കൂട്ടായ്മ നടത്തുന്ന റാലിയിൽ വിവിധ തൊഴിലാളി, വിദ്യാർത്ഥി സംഘടനകളും പങ്കെടുക്കും.


പത്ത് ലക്ഷത്തോളം ആളുകൾ ജനാധിപത്യത്തിനുവേണ്ടി റാലിയിൽ അണിനിരക്കുമെന്നാണ് ഇന്ത്യ കൂട്ടായ്മയുടെ തീരുമാനം. എന്നാൽ റാലിയെ അടിച്ചമർത്താൻ പരമാവധി ശ്രമിക്കുകയാണ് കേന്ദ്രസർക്കാർ. റാലിക്ക് അനുമതി നൽകിയിട്ടുണ്ടെങ്കിലും നിരവധി നിബന്ധനകളോടെയാണ് അനുമതി നൽകിയിരിക്കുന്നത്.


കേന്ദ്രം മുന്നോട്ടുവയ്ക്കുന്ന നിബന്ധനകൾ


  • റാലി നടക്കുന്ന പ്രദേശത്തും ഇരിപ്പിടങ്ങളിലും സിസിടിവി ക്യാമെറകൾ സ്ഥാപിക്കണം.


  • നവംബർ ഒന്നിന് രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് റാലി. ഒരു കാരണവശാലും റാലി അഞ്ച് മണി പിന്നിട്ട നീളാൻ പാടില്ല. അഞ്ച് മണി കഴിഞ്ഞയുടനെ റാലിയിൽ പങ്കെടുക്കുന്നവരെല്ലാം പിരിഞ്ഞുപോകണം.


  • റാലിക്ക് മുൻപോ ശേഷമോ പങ്കെടുക്കുന്നവർ രാംലീല മൈതാനിയിൽ താമസിക്കാൻ പാടില്ല.


  • ക്രമസമാധാനം ലംഘിക്കുന്ന തരത്തിലോ, വിമർശനാത്മകമായോ ഉള്ള പ്രസംഗങ്ങൾ പാടില്ല.


  • രാംലീല മൈതാനിയിൽ ഒത്തുകൂടാമെങ്കിലും അവിടെനിന്ന് മറ്റുസ്ഥലങ്ങളിലേക്ക് മാർച്ച് ചെയ്യാൻ പാടില്ല.


  • ഡൽഹിക്ക് പുറത്ത് നിന്നോ അയൽ സംസ്ഥാനങ്ങളിൽ നിന്നോ ഉള്ള വാഹനങ്ങൾ റാലിയിൽ പങ്കെടുക്കാൻ പാടില്ല.


  • 13 പ്രധാന അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ 39 എൻഫോഴ്‌സ്‌മെന്റ് ടീമുകളെ വിന്യസിച്ച് പരിശോധന നടത്തും. റാലിയിൽ പങ്കെടുക്കാൻ പ്രവർത്തകരുമായി എത്തുന്ന പതിനായിരക്കണക്കിന് ബസുകളെയും സ്വകാര്യ വാഹനങ്ങളെയും ഇത് ബാധിക്കാൻ സാധ്യതയുണ്ട്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home