Deshabhimani

തേനി ജയില്‍ ചാട്ടം; രക്ഷപ്പെട്ട 15 തടവുകാര്‍ പിടിയില്‍, ഒന്‍പത് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

theni
വെബ് ഡെസ്ക്

Published on Oct 28, 2026, 12:54 PM | 1 min read

ചെന്നൈ: തമിഴ്‌നാട്ടിലെ തേനി തെക്കമ്പട്ടി സബ് ജയിലിൽ നിന്ന് രക്ഷപ്പെട്ടോടിയ 17 പ്രതികളിൽ 15 പേരെ പൊലീസ് പിടികൂടി. ജയിലിന് സമീപത്തെ മലഞ്ചെരുവിലെ കാടിനുള്ളിലാണ് പ്രതികൾ ഒളിച്ചിരുന്നത്. പൊലീസിന്റെ ഡ്രോൺ ഉപയോ​ഗിച്ചുള്ള പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. സംഭവത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒന്‍പത് ജയില്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. മറ്റ് രണ്ട് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.


ചൊവ്വാഴ്ച രാത്രി നടത്തിയ പരിശോധനയിൽ നാല് പേരെ പിടികൂടിയിരുന്നു. പൊലീസിന്റെ വിവരമനുസരിച്ച് 17 പ്രതികളെയും ഒരേ സെല്ലിലാണ് പാർപ്പിച്ചിരുന്നത്. സെല്ലിലുണ്ടായിരുന്ന ഒരു തടവുകാരന് സുഖമില്ലെന്ന വിവരമറിഞ്ഞ് അകത്തുകയറിയ ജയിൽ ജീവനക്കാരെ സംഘം ചേർന്ന് ആക്രമിച്ച ശേഷമാണ് ഇവർ രക്ഷപ്പെട്ടോടിയത്. ആക്രമണത്തിൽ തേനി ജില്ലാ ജയിലിലെ ഗ്രേഡ്-2 പൊലീസ് ഉദ്യോഗസ്ഥനായ തങ്കപാണ്ടിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് രണ്ട് ജയിൽ ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്.


ജയിലിൽ നിന്ന് രക്ഷപെട്ടോടിയവരിൽ ഭൂരിഭാഗവും 19 നും 26 നും ഇടയിൽ പ്രായമുള്ള യുവാക്കളാണ്. മധുര, ശിവഗംഗ, രാമനാഥപുരം, സേലം, കന്യാകുമാരി, തേനി എന്നിവയുൾപ്പെടെ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിൽ നിന്നുള്ളവരാണ് ഇവർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home