Deshabhimani

വീണ്ടും പവർകട്ട്; വൈദ്യുതി വാങ്ങാൻ അനുമതി നൽകാതെ സർക്കാർ

Power Cut Candle Light

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 28, 2026, 01:07 PM | 1 min read

തിരുവനന്തപുരം: ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങാൻ സർക്കാർ അനുമതി നൽകാൻ വൈകുന്നത് സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധിയുണ്ടാക്കുമെന്ന് കെഎസ്ഇബി. ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങാൻ നേരത്തെ തന്നെ കെഎസ്ഇബി സർക്കാരിനോട് അനുമതി തേടിയിരുന്നു.


എന്നാൽ സർക്കാരിന്റെ അനുമതി തേടിയുള്ള ഫയൽ ഇപ്പോഴും നീക്കുപോക്കില്ലാതെ തുടരുന്ന സാഹചര്യത്തിൽ നവംബർ മാസത്തിലും വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കുമെന്നാണ് വിലയിരുത്തൽ.


അടുത്തമാസം പീക്ക് അവർ കമ്മി 738 മെഗാവാട്ട് വരെ ആയിരിക്കും. ഹിമാചലിന്റെ പീക്ക് അവർ വാഗ്ദാനം 864 മെഗാവാട്ട് മുതൽ 1280 മെഗാവാട്ട് വരെ ആയിരുന്നു. ഹിമാചലിൽ നിന്ന് വൈദ്യുതി ലഭ്യമാകുന്നത് യൂണിറ്റിന് 12.50 രൂപ മുതൽ 14.50 വരെയാണ്.


ഇങ്ങനെ വരുമ്പോൾ അമിതമായ പണം നൽകിയത് വൈദ്യുതി വാങ്ങുന്നതെങ്കിലും പ്രതിസന്ധി മറികടക്കാൻ അത് അനിവാര്യമായിരുന്നു. എന്നാൽ നിലവിൽ വൈദ്യുതി നിയന്ത്രണത്തോടൊപ്പം തന്നെ അമിതഭാരം ജനങ്ങളുടെ തലയിൽ അടിച്ചേൽപ്പിക്കുകയാണ് സർക്കാർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home