Deshabhimani

ഡബ്ല്യുഎംഎഫ് രക്തദാന ക്യാമ്പ്

WMF Oman blood donation camp
വെബ് ഡെസ്ക്

Published on Oct 28, 2026, 02:05 PM | 1 min read

മസ്‌കത്ത്‌: വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ മസ-്‌കത്ത്‌ സ്റ്റേറ്റ് കൗൺസിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള രക്തബാങ്കിന്റെ സഹകരണത്തോടെയുള്ള ക്യാമ്പ്‌ റൂവി ഹാനി ക്ലിനിക് വിസ മെഡിക്കൽ ഹാളിൽ നടന്നു. ​


ക്യാമ്പിന്റെ വിജയത്തിനായി പ്രവർത്തിച്ച ഷിബിൻ, യജിഷ ഷിബിൻ എന്നിവരെ അഭിനന്ദിച്ചു. ​ഡബ്ല്യുഎംഎഫ് ഒമാൻ കൗൺസിൽ പ്രസിഡന്റ് ജോർജ് പി രാജൻ, സെക്രട്ടറി അർച്ചന വിജയകുമാർ, വൈസ് പ്രസിഡന്റ് അനിൽ വർഗീസ്, സെക്രട്ടറി തംജീദ്, രാജൻ വി കോക്കൂരി, ഷിബിൻ, യജിഷ ഷിബിൻ, മീഡിയ കോ ഓർഡിനേറ്റർ മുഹമ്മദ് യാസീൻ ഒരുമനയൂർ എന്നിവർ ക്യാമ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home