Deshabhimani

റിസര്‍വ് 131.7 ബില്യൺ ഡോളറിലെത്തി

വെറും ആറ് വർഷം; ലോകത്തിൽ ഏറ്റവും അധികം കരുതൽ ധനം കൈവശമുള്ള കമ്പനിയായി ആന്ത്രോപിക്

anthro
വെബ് ഡെസ്ക്

Published on Oct 28, 2026, 02:40 PM | 2 min read

ആർടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷണ രംഗത്ത് ആറ് വര്‍ഷത്തെ മാത്രം ചരിത്രമുള്ള കമ്പനിയാണ് ആന്ത്രോപിക്. ലോകത്തിലെ തന്നെ ഈ രംഗത്തെ ഭീമൻ കമ്പനികളെ മുഴുവൻ വിസ്മയിപ്പിച്ച അവരുടെ സാമ്പത്തിക സ്ഥിതി വിവരങ്ങൾ പുറത്തെത്തി. 112.4 ബില്യൺ ഡോളർ കരുതൽ പണമായും 19.3 ബില്യൺ ഡോളർ ഹ്രസ്വകാല നിക്ഷേപമായും കരുതൽ ധനമായുള്ള കമ്പനിയായാണ് ആന്ത്രോപിക് കുത്തനെ വളര്‍ന്നത്. ഏകദേശം 13,170 കോടി ഡോളർ കയ്യിലുണ്ട്. കമ്പനി പ്രാരംഭ ഒഹരി വില്പന ആരംഭിക്കയാണ്. ഇതിന്റെ ഭാഗമായി അമേരിക്കൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനിൽ സമർപ്പിച്ച രേഖകളിൽ നിന്നാണ് ധന ശക്തി പുറത്തെത്തിയത്.


ആഗോള ടെക് ഭീമൻമാരായ എൻവിഡിയ, ആപ്പിൾ എന്നിവയുടെ ആകെ കരുതൽ ധനത്തെക്കാൾ കൂടുതലാണിത്. ആമസോൺ, സ്പേസ് എക്സ്, മെറ്റ, മൈക്രോസോഫ്റ്റ് എന്നിവയ്ക്ക് ഒന്നിനും ഇത്രയും കരുതൽ ധനം സ്വന്തമായി ഇല്ല. ആറു വർഷം മുൻപ് പ്രവർത്തനം ആരംഭിച്ച കമ്പനി ഇതുവരെ സ്വകാര്യ ഫണ്ടിംഗിലൂടെ മാത്രം 141 ബില്യൺ ഡോളറാണ് സമാഹരിച്ചത്.


ബേർക്ക്ഷെയർ ഹാത്ത്‌വേ, ഗൂഗിൾ മാതൃ കമ്പനിയായ ആൽഫബെറ്റ് എന്നീ രണ്ട് ബാങ്കിംഗ് ഇതര കമ്പനികൾക്ക് മാത്രമാണ് ലോകത്ത് നിലവിൽ ആന്ത്രോപിക്കിനേക്കാൾ കൂടുതൽ ക്യാഷ് റിസർവുള്ളത്. ആന്തോപിക് പൊതു ഓഹരി വിപണിയിലേക്ക് പ്രവേശിക്കയാണ്. ഐപിഒ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതുവഴി 100 ബില്യൺ ഡോളറിലധികം സമാഹരിക്കാൻ ലക്ഷ്യമിടുന്നതായാണ് വാര്‍ത്തകൾ. ഇതോടെ ആന്ത്രോപിക്കിന്റെ ക്യാഷ് റിസർവ് 230 ബില്യൺ ഡോളർ കടക്കും.


കയ്യിൽ ആരെയും ഞെട്ടിക്കുന്ന സമ്പത്ത്

അവയെ ഒന്നാകെ ഞെട്ടിക്കുന്ന ലക്ഷ്യങ്ങൾ


കമ്പ്യൂട്ടിംഗ്, ഇൻഫ്രാസ്ട്രക്ചർ ആവശ്യങ്ങൾക്കായുള്ള വലിയ ഭാവി ബാധ്യതകളും കരാർ പ്രകാരമുള്ള മിനിമം പേയ്‌മെന്റ് പ്രതിബദ്ധതകളും ഐപിഒ രംഗ പ്രവേശനത്തിന് മുന്നോടിയായി കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. എഐ മോഡലുകളുടെ പ്രവർത്തനങ്ങൾക്കായി വമ്പൻ കമ്പ്യൂട്ടിങ് ശേഷി കൈവരിക്കണം. ഈ വർഷം ആദ്യം മാത്രം ഇതിനായി 8.95 ബില്യൺ ഡോളറാണ് ചെലവഴിച്ചത്.


ജൂൺ 30-ന് ശേഷം ഏകദേശം 245 ബില്യൺ ഡോളറിന്റെ പുതിയ കരാറുകളിലും വ്യത്യസ്ത പദ്ധതി പ്രവര്‍ത്തനങ്ങളിലും ആന്ത്രോപിക് ഏർപ്പെട്ടിട്ടുണ്ട്. കൂറ്റൻ കമ്പ്യൂട്ടിംഗ് ബാധ്യതകൾ കണക്കിലെടുക്കുമ്പോൾ, കമ്പനിക്ക് പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ ഇനിയും കൂടുതൽ പണം വേണം. ഇതിനായി ഐപിഒ വഴിയുള്ള ഫണ്ട് സമാഹരണമോ പ്രവർത്തന ലാഭമോ അത്യന്താപേക്ഷിതമാണ്. കമ്പനി ലക്ഷ്യം വെക്കുന്ന ഭാവി പ്രവർത്തനങ്ങളും ഞെട്ടിക്കുന്നതാണ്. 587.0 ബില്യൺ ഡോളർ ആവശ്യകതയാണ് ഇതിനായി കണക്കാക്കിയിട്ടുള്ളത്. ആമസോൺ, ഗൂഗിൾ എന്നിവയ്ക്കും ആന്ത്രോപികിൽ നിക്ഷേപമുണ്ട്.


chart2


സഹോദരങ്ങളുടെ

ചെറിയ കമ്പനി


OpenAI-ലെ ഗവേഷകരായിരുന്ന ഡാരിയോ അമോഡെയ്, ഡാനിയേല അമോഡെയ് എന്നിവര്‍ ചേർന്നാണ് ആന്ത്രോപികിന് തുടക്കമിട്ടത്. ഇരുവരും സഹോദരങ്ങളാണ്. 2021-ലാണ് ഈ കമ്പനി സ്ഥാപിച്ചത്.


ആന്ത്രോപിക് വികസിപ്പിച്ചെടുത്ത ഏറ്റവും പ്രശസ്തമായ AI മോഡലാണ് ക്ലോഡ് സംഭാഷണങ്ങൾ നടത്താനും, ലേഖനങ്ങൾ എഴുതാനും, കോഡിംഗ് ചെയ്യാനും, സങ്കീർണ്ണമായ വിവരങ്ങൾ വിശകലനം ചെയ്യാനും ക്ലോഡിന് കഴിയും. ക്ലോഡ് മോഡലിനെ പരിശീലിപ്പിക്കാൻ ഇവർ "കോൺസ്റ്റിറ്റ്യൂഷണൽ AI" എന്ന വ്യതിരിക്തമായ രീതിയാണ് അവലംബിക്കുന്നത്. മനുഷ്യരോട് അടുത്തു നിൽക്കുന്ന എഐ എന്നാണ് ആന്ത്രോപിക് ലക്ഷ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home